HOME
DETAILS

ജെൻഡർ ന്യൂട്രാലിറ്റി പൊളിറ്റിക്സ് ജെൻഡർ ജസ്റ്റിസിനാണ് പ്രാധാന്യം

  
backup
August 22 2022 | 21:08 PM

vd-satheeshan-todays-article-august-23-08-2022

വി.ഡി സതീശൻ


ലിംഗ നീതിയെക്കുറിച്ചു സംസാരിക്കുമ്പോൾ, ലിംഗസമത്വമെന്ന് പരിമിതപ്പെടുത്തി കുട്ടികളുടെ യൂനിഫോമിലേക്ക് ഒതുക്കുകയാണ് വിഷയത്തെ. ലിംഗസമത്വത്തിന്റെ പേര് പറഞ്ഞ്, പെൺകുട്ടികൾ പാന്റ്‌സും ഷർട്ടും ഇടണമെന്നൊരു തീരുമാനം സർക്കാർ എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? ഒരു വസ്ത്രവും ആരുടെമേലും അടിച്ചേൽപ്പിക്കരുത്. യൂനിഫോം ഒരു പാറ്റേൺ ആണ്. അതിൽ ഏത് വസ്ത്രമാണ് സ്വീകരിക്കേണ്ടതെന്നു തീരുമാനിക്കാനുള്ള അവകാശം പെൺകുട്ടികൾക്കുണ്ട്.


സംസ്ഥാന സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുന്നണിയിൽ ആശയക്കുഴപ്പമില്ല. പാണക്കാട്ടെ മുറ്റത്തുനിന്നാണ് ഞാൻ കോൺഗ്രസിന്റെ നിലപാട് പറഞ്ഞത്. അവിടെ ലീഗിനെ തള്ളിപ്പറഞ്ഞതല്ല. കോൺഗ്രസിന്റെ നിലപാട് പറഞ്ഞതാണ്. അതുതന്നെയാണ് ഇപ്പോഴും പറയുന്നത്. ലീഗിന്റെ നിലപാടും ലിംഗനീതി എന്നതുതന്നെയാണ്. ലിംഗനീതി എന്ന ആശയത്തിലൂന്നിയാണ് മുന്നണി മുന്നോട്ടുപോകുന്നത്. സർക്കാർ എന്താണ് ലിംഗനീതിക്കു വേണ്ടി ചെയ്തതെന്ന് വ്യക്തമാക്കണം. അതുകൊണ്ടുതന്നെ ലിംഗസമത്വമല്ല ലിംഗനീതിക്കാണ് പ്രാധാന്യം നൽകേണ്ടത്. ലിംഗനീതി നടപ്പാക്കുമ്പോൾ പെൺകുട്ടികളുടെ സ്വാതന്ത്ര്യമാണ് പ്രധാനം. അതനുസരിച്ചുള്ള തീരുമാനം സർക്കാർ നടപ്പാക്കിയാൽ ഞങ്ങൾ പിന്തുണക്കും. ഇതുതന്നെയാണ് കോൺഗ്രസിൻ്റെയും ലീഗിൻ്റെയും നിലപാട്.


ലിംഗനീതി സമൂഹത്തിൽ അനിവാര്യമാണെന്നതാണ് കോൺഗ്രസ് നിലപാട്. ഉറച്ച സ്ത്രീപക്ഷ നിലപാടാണ് കോഴിക്കോട് ചിന്തൻ ശിബിറിലും സ്വീകരിച്ചത്. ഡോ. എം.കെ മുനീർ പറഞ്ഞത് എന്താണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. പി.എം.എ സലാമിന്റെ പ്രസ്താവനയും തള്ളിക്കളഞ്ഞുവെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നു. ഇത്തരം കാര്യങ്ങൾ വീണ്ടും ഉയർത്തി വിഷയം വിവാദമാക്കി നിലനിർത്താനാണ് ചിലരുടെ ശ്രമം. ഇതിലൂടെ ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ കോൺഗ്രസും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തിത്തീർക്കാനും ശ്രമിക്കുന്നു. ജെൻഡർ ജസ്റ്റിസ് ഉണ്ടാകണമെന്നാണ് മുസ്‌ലിം ലീഗും കോൺഗ്രസ്സും അവശ്യപ്പെടുന്നത്.
സർക്കാരിന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമുണ്ടെന്നതാണ് നിലവിലെ ആശയക്കുഴപ്പത്തിനും ഉത്കണ്ഠക്കും കാരണം. ഇത് മാറ്റാൻ സർക്കാർ തന്നെ തയാറാവണം. ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ നിലപാട് സ്ത്രീകൾ ശബരിമലയിൽ കയറണം എന്നു തന്നെയായിരുന്നു. എന്നാൽ പൊതുസമൂഹം പറഞ്ഞത് വേണ്ട എന്നല്ലേ. പിന്നെയെന്തുണ്ടായി എന്നത് വലിയ ചോദ്യമാണ്. അതുതന്നെയാണ് ജെൻഡർ ന്യൂട്രൽ വിഷയത്തിലും ഉണ്ടാകാൻ പോകുന്നത്.


ഏതു വിഷയവും കൊണ്ടുവരുമ്പോൾ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടു കൂടി പരിശോധിക്കണം. വിഷയങ്ങളെല്ലാം സമൂഹമധ്യത്തിൽ ചർച്ച ചെയ്യട്ടെ. ജനങ്ങളുടെ ആശങ്കകൾക്കും ഉത്കണ്ഠകൾക്കും സർക്കാർ തന്നെ മറുപടി നൽകട്ടെ.


സ്വാതന്ത്ര്യവും നീതിയും കളഞ്ഞിട്ട് ഒരിക്കലും സമത്വം കൊണ്ടുവരാൻ കഴിയില്ല. സമത്വം ഉണ്ടായതുതന്നെ സ്വാതന്ത്ര്യത്തിൽ നിന്നാണ്. ലിംഗനീതിയും സ്വാതന്ത്ര്യവുമാണ് വേണ്ടത്. മനുഷ്യന്റെ മൗലികമായ അവകാശങ്ങളിലടക്കം ഭരണകൂടങ്ങൾ കൂടുതൽ ഊന്നൽ നൽകണം. പൊതുജനങ്ങളിൽ ലിംഗനീതി സംബന്ധിച്ച് മൂല്യാധിഷ്ഠിതമായ വഴക്കം ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്.

(നാളെ: ജെൻഡർ ന്യൂട്രൽ വിഷയത്തിൽ ധാർമികതക്കൊപ്പം: ഡോ. എം.കെ മുനീർ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  7 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  7 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  7 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  7 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  7 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  8 days ago