'കടക്കു പുറത്തെന്ന് മത്സ്യത്തൊഴിലാളികളോട് പറയേണ്ട, കൈക്കൂലി പറ്റിയവരുണ്ടെങ്കില്‍ അദാനിക്ക് തിരിച്ചുകൊടുക്കണം': മുഖ്യമന്ത്രിയോട് അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. നികൃഷ്ടജീവികളുടെ തലവനാണ് മന്ത്രിസഭയെ നയിക്കുന്നതെന്നും കടക്കൂ പുറത്തെന്ന പ്രയോഗം മത്സ്യത്തൊഴിലാളികളോട് വേണ്ടെന്നും സമരസമിതി പ്രതികരിച്ചു.
മുഖ്യമന്ത്രി യാഥാര്‍ഥ്യം തിരിച്ചറിയുന്നില്ല. നികൃഷ്ടജീവിയുടെ കീഴിലാണ് സംസ്ഥാന മന്ത്രിസഭ. കൈക്കൂലി പറ്റിയവരുണ്ടെങ്കില്‍ അദാനിക്ക് തിരിച്ച് കൊടുക്കണം. തുറമുഖ നിര്‍മാണം നിര്‍ത്തി വെച്ചേ മതിയാകൂ. മത്സ്യത്തൊഴിലാളികളുടെ സമരത്തെ വര്‍ഗീയ സമരമെന്ന് ആക്ഷേപിച്ചു . തുറമുഖ മന്ത്രി വിഡ്ഢിയാണ്. അഹമ്മദ് ദേവര്‍കോവിലിന്റേത് കള്ളങ്ങള്‍ കുത്തിനിറച്ച പ്രസംഗമാണെന്നും ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ മത്സ്യത്തൊഴിലാളിസമരം മുന്‍കൂട്ടി തയാറാക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തുറമുഖനിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലും വ്യക്തമാക്കി. പദ്ധതി മൂലം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിര്‍മാണം നിര്‍ത്തിയാല്‍ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."