മതസ്ഥാപന കൈയേറ്റങ്ങളെ കുറിച്ച് ജാഗ്രത പാലിക്കുക: സുന്നി മഹല്ല് ഫെഡറേഷന്
മലപ്പുറം: പള്ളികളും മതസ്ഥാപനങ്ങളും കൈയേറാനുള്ള ശ്രമങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. പള്ളികളിലും മത സ്ഥാപനങ്ങളിലും കൈയേറ്റങ്ങള്‍ നടത്തുന്നത് വര്‍ഗീയ ശക്തികള്‍ക്ക് ഊര്‍ജം നല്കലാണെന്നും സാമൂഹിക, സാംസ്കാരിക മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ആവശ്യമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മഹല്ല് കമ്മിറ്റികളിലൂടെ നടപ്പിലാക്കണമെന്നും ജില്ലാകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ലയിലെ 19 മേഖലകളിലേക്കും ഓര്‍ഗനൈസര്‍മാരെ നിയമിക്കാനും അവരുടെ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും സെപ്റ്റംബര്‍ 30 നകം കമ്മറ്റികള്‍ പുനഃസംഘടിപ്പിക്കാനും മേഖലാ കമ്മിറ്റി തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 25 നകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. വിവിധ മേഖലകള്‍ക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതിയും റിട്ടേണിംഗ് ഓഫീസര്‍മാരെയും നിരീക്ഷകരെയും യോഗത്തില്‍ വെച്ച് തെരഞ്ഞെടുത്തു. മലപ്പുറം സുന്നി മഹലില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ പി. കുഞ്ഞാണി മുസ്ലിയാര് അധ്യക്ഷനായിരുന്നു.
ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കാളാവ് സൈതലവി മുസ്ലിയാര്, കെ.എം സൈതലവി ഹാജി, സൈതുട്ടി ഹാജി ചെരക്കാപറമ്പ്, കെ.ടി കുഞ്ഞാന് ചുങ്കത്തറ, പി.കെ രായിന്‍ ഹാജി. ഒ.കെ കുഞ്ഞിമാനു മുസ്ലിയാര്, കെ. വി ബീരാന് മാസ്റ്റര്‍, പി.സി മുസ്ഥഫ ഹാജി കാപ്പ്, ഇ.കെ കുഞ്ഞഹമ്മദ് മുസ്ലിയാര്,കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, വി. കുഞ്ഞുട്ടി മുസ്ലിയാര്, ഒ.പി കുഞ്ഞാപ്പു ഹാജി, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, എസ്.കെ പി.എം തങ്ങള്‍ നെടിയിരുപ്പ്, പി.മോയിട്ടു മൗലവി എന്നിവര്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."