HOME
DETAILS

കരടുരേഖയിൽ വീണ്ടും ജെൻഡർ ന്യൂട്രാലിറ്റി

  
Web Desk
August 25 2022 | 11:08 AM

%e0%b4%95%e0%b4%b0%e0%b4%9f%e0%b5%81%e0%b4%b0%e0%b5%87%e0%b4%96%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9c%e0%b5%86%e0%b5%bb%e0%b4%a1%e0%b5%bc


തിരുവനന്തപുരം • പാഠ്യപദ്ധതി കരടുരേഖയിലെ വിവാദമായ അധ്യായം പ്രതിഷേധത്തിനൊടുവിൽ നീക്കിയെങ്കിലും കരടുരേഖയിൽ ജെൻഡർ ന്യൂട്രാലിറ്റി വീണ്ടും ചർച്ചയ്‌ക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്. എട്ട് പ്രധാന വിഷയങ്ങളിലൂന്നിയ ചോദ്യങ്ങളാണ് അന്തിമരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നാലാമത്തെ ചോദ്യത്തിൽ ജെൻഡർ ന്യൂട്രൽ സമീപനം വിദ്യാലയ പ്രവർത്തനങ്ങളിൽ പാലിക്കുന്നതു സംബന്ധിച്ച് എന്താണ് അഭിപ്രായമെന്നാണ് രേഖയിലുള്ളത്.
ഇത് വീണ്ടും പ്രതിഷേധത്തിനു വഴിവച്ചേക്കുമെന്നാണ് വിലയിരുത്തൽ. ചർച്ചയ്ക്കുള്ള അന്തിമരേഖയിലെ എട്ട് പ്രധാന വിഷയങ്ങളിലൂന്നിയ ചോദ്യങ്ങൾ താഴെ:
1. വീടുകളിൽ കുട്ടികൾക്ക് ലിംഗ വ്യത്യാസമില്ലാത്ത പഠനം, കളികൾ, ജീവിതാനുഭവങ്ങൾ എന്നിവയിൽ പങ്കാളികളാകുന്നതിനു വേണ്ടത്ര അവസരം നൽകേണ്ടതുണ്ടോ ഉണ്ടെങ്കിൽ എങ്ങനെ നൽകാൻ കഴിയും?
2. പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾ, ഭാഷാപ്രയോഗം, ഉദാഹരണങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ മാറ്റം വരേണ്ടതല്ലേ.
3. സ്‌കൂൾ തലത്തിൽ എല്ലാ പ്രവർത്തനങ്ങളിലും പെൺകുട്ടികൾ മികവ് പുലർത്തുന്നുണ്ടെങ്കിലും പൊതുസമൂഹത്തിൽ അവരുടെ പങ്കാളിത്തം പിന്നോട്ടു പോകുന്നത് എന്തുകൊണ്ടായിരിക്കാം?
4. തുല്യ അവസരം, അധികാര പങ്കാളിത്തം, പൊതുയിടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ, ജെൻഡർ ന്യൂട്രൽ സമീപനം എന്നിവയെല്ലാം വിദ്യാലയ പ്രവർത്തനങ്ങളിൽ പാലിക്കുന്നതു സംബന്ധിച്ച് എന്താണ് അഭിപ്രായം?
5. കുട്ടി പരിചയപ്പെടുന്ന ഭാഷ ലിംഗനീതിയിൽ അധിഷ്ഠിതമാണെന്ന് ഉറപ്പാക്കാൻ എങ്ങനെ കഴിയും?
6. സ്ത്രീധനം, പ്രണയം, കൊലപാതകം പോലുള്ള സാമൂഹ്യതിന്മകൾ വിദ്യാഭ്യാസ പുരോഗതി നേടിയിട്ടും നിലനിൽക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിമിതിയെയാണോ? ഇത്തരം കാര്യങ്ങൾ പാഠ്യപദ്ധതിയിൽ എങ്ങനെ പരിഗണിക്കണം.
7. വീട്ടുജോലികൾ കുടുംബാംഗങ്ങൾ പങ്കിട്ടെടുക്കേണ്ടതാണെന്ന സന്ദേശം നൽകാൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് എത്രമാത്രം കഴിയുന്നുണ്ട്.
8. ലിംഗനീതി, ലിംഗസമത്വാവബോധം എന്നിവ കുട്ടികളിൽ വികസിപ്പിക്കാൻ പാഠ്യപദ്ധതിയിൽ ഇനിയും കൂട്ടിച്ചേർക്കേണ്ട ഘടകങ്ങൾ ഉണ്ടോ, ഉണ്ടെങ്കിൽ നിർദേശിക്കാമോ?


നേരത്തെ വിവാദമായ
ആറ് ചോദ്യങ്ങൾ


1. ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ്മുറികളിൽ പഠനപ്രവർത്തനങ്ങൾ നൽകുമ്പോഴും ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട്.
2. ഓരോ കുട്ടിയുടേയും കഴിവുകളേയും അവരുടെ പ്രായവും പക്വതയും പരിഗണിച്ച് ഉയർന്ന തലത്തിലെത്തിക്കുവാനും തുല്യഅവസരം പ്രദാനം ചെയ്യാൻ സ്വീകരിക്കാവുന്ന മാർഗങ്ങൾ എന്തെല്ലാം.
3. ലിംഗനീതിയിലധിഷ്ഠിതമായ സ്‌കൂൾ എന്ന ആശയം നടപ്പിലാക്കാൻ ആവശ്യമായ എന്തെല്ലാം സമീപനങ്ങളാണ് വിദ്യാലയങ്ങൾ സ്വീകരിക്കേണ്ടത്.
4. ലിംഗ വിവേചനത്തിന് അതീതരായി പ്രവർത്തിക്കത്തക രീതിയിൽ പൊതുവിദ്യാഭ്യാസത്തിലൂടെ കടന്നുപോകുന്ന കുട്ടികളെ രൂപപ്പെടുത്തുന്നതിന് കാലോചിതമായി വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കാവുന്ന മാർഗങ്ങൾ എന്തെല്ലാം.
5. വാർപ്പ് മാതൃകകളെ ഊട്ടിഉറപ്പിക്കുന്ന തരത്തിലാണ് വിദ്യാലയത്തിലെ നിയമങ്ങളും ശീലങ്ങളും നിലനിൽക്കുന്നതെങ്കിൽ എന്തെല്ലാം മാറ്റങ്ങളാണ് ഇതിൽ പരിഗണിക്കേണ്ടത്.
6.തുല്യഅവസരം, അധികാര പങ്കാളിത്തം, പൊതുയിടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ, ജെൻഡർ ന്യൂട്രൽ സമീപനം എന്നിവയെല്ലാം വിദ്യാലയ പ്രവർത്തനങ്ങളിൽ എന്തെല്ലാം ചെയ്യാൻ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  8 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  8 days ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  8 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  8 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  8 days ago