HOME
DETAILS

പഠനം ബംഗളൂരുവിൽ; മകന്റെ വിളിയെത്തിയത് ഖത്തർ ജയിലിൽ നിന്ന്

  
backup
August 28 2022 | 01:08 AM

drug-addiction
അശ്റഫ് കൊണ്ടോട്ടി
 
 
'സാർ, എന്റെ മകൻ ബംഗളൂരുവിലാണ് പഠിക്കുന്നത്. വീട്ടിൽ നിന്ന് കോളജിലേക്ക് പോയ അവൻ മൂന്നുദിവസം കഴിഞ്ഞ് വിളിക്കുന്നത് ഖത്തർ ജയിലിൽ നിന്നാണ്. എന്റെ മകനെ എങ്ങനെയെങ്കിലും തിരികെ എത്തിക്കണം'... തിരുവനന്തപുരം സ്വദേശിയായ ഉഷ എന്ന വീട്ടമ്മ രണ്ടുവർഷം മുമ്പ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണിത്. അന്വേഷണത്തിൽ ഉഷയുടെ മകൻ ഖത്തറിലേക്ക് വിമാനം കയറിയത് കരിപ്പൂരിൽ നിന്നാണെന്നു കണ്ടെത്തി. കേസ് കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറുടെ മുന്നിലെത്തിയതോടെ 12 അംഗ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. ബംഗളൂരുവിലും ഖത്തറിലും പോയി കാര്യങ്ങളന്വേഷിച്ച പൊലിസ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
ബംഗളൂരുവിലെ മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന കരിയറായിരുന്നു വിദ്യാർഥി. ഓൺ അറൈവൽ വിസയിൽ ഖത്തറിലേക്ക് പറന്നത് മയക്കുമരുന്നുമായിട്ടായിരുന്നു. ഖത്തർ കസ്റ്റംസ് വിഭാഗം കൈയോടെ പിടികൂടി ജയിലിലടച്ചു. എംബസിയുമായി ബന്ധപ്പെട്ടപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന മറ്റൊരു വിവരം. മയക്കുമരുന്ന് കേസിൽപെട്ട് 64 മലയാളികളാണ് ഖത്തർ ജയിലിൽ കിടക്കുന്നത്. ഇവരിൽ 20 പേർ കോളജ് വിദ്യാർഥികൾ!

കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള സംഘമായിരുന്നു മയക്കുമരുന്ന് കടത്തിനു പിന്നിൽ. വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികളെ ചതിയിലൂടെയും പണവും ആഡംബര സൗകര്യങ്ങളും നൽകി പ്രലോഭിപ്പിച്ചുമാണ് കെണിയിൽ വീഴ്ത്തുന്നത്. യു.എ.ഇ, സഉദി അറേബ്യ, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മയക്കുമരുന്നുമായി പിടിയിലായി ശിക്ഷിക്കപ്പെട്ടവർ നിരവധിയാണ്.

ഡോക്ടറുടെ കുറിപ്പടിയില്ലാത്ത മരുന്ന്

ഉറക്കപ്രശ്‌നങ്ങൾക്കും മാനസിക സമ്മർദത്തിനും വേദനസംഹാരിയായും നൽകുന്ന മരുന്നുകളാണ് നിട്രോസൻ, ട്രിക്ക, നിട്രാവെറ്റ്, പാസ്‌മോ പ്രോക്‌സിവോൺ പ്ലസ്, അൽപ്രാക്‌സ് തുടങ്ങിയവ . കൗമാരക്കാരടക്കം ഇത്തരം മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങുന്ന പ്രവണത കാലങ്ങളായുണ്ട്. ലഹരിക്കു വേണ്ടി മാത്രം ഈ മരുന്നുകൾ ഉപയോഗിക്കുന്നവർ നിരവധിയാണ്. അടുത്തകാലത്ത് പരിശോധനകൾ കർശനമാക്കിയതോടെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകാർ മരുന്ന് നൽകാറില്ല. എങ്കിലും മറ്റു വഴികളിലൂടെ ഇത്തരം മരുന്നുകൾ ആവശ്യക്കാരുടെ കൈകളിൽ നിർബാധമെത്തുന്നു.

ഡി.ജെ പാർട്ടിയിലെ എം.ഡി.എം.എ

വലിയ നഗരങ്ങളിലെ ഡി.ജെ പാർട്ടികളിൽ ഉപയോഗിച്ചിരുന്ന മെത്തലിൻ ഡയോക്‌സിൻ മൊത്താഫെറ്റാമിൻ(എം.ഡി.എം.എ), എം.ഡി.എ, ഹെറോയിൻ, മാജിക് മഷ്‌റൂം, കൊക്കെയ്ൻ തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന മയക്കുമരുന്നുകളാണ് ഇന്ന് കാംപസുകളിലെത്തുന്നത്. കൂട്ടത്തിൽ ഏറെ പ്രിയം ഐസ് മെത്തിനോടാണ്. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാൽ ഇതിന് സ്പീഡ് എന്ന പേര് കൂടിയുണ്ട്. തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരകമരുന്ന്. ഗ്രാമിന് 4000 മുതൽ 6000 വരെ വിലവരുന്ന എം.ഡി.എം.എ പാർട്ടി ഡ്രഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ബംഗളൂരു, ഗോവ, മുംബൈ എന്നിവടങ്ങളിൽ നിന്ന് വിദ്യാർഥികളെ ഉപയോഗിച്ചാണ് ലഹരിസംഘം ഇത് നാട്ടിലെത്തിക്കുന്നത്.

ബംഗളൂരു മയക്കുമരുന്നിന്റെ ഹബ്ബ്

കേരളത്തിലേക്ക് ഒഴുകുന്ന മയക്കുമരുന്നിന്റെ സിംഹഭാഗവും ബംഗളൂരുവിൽ നിന്നാണ്. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികളെ കരിയർമാരാക്കുന്നതും ഇതുകൊണ്ടുതന്നെ. നൈജീരിയൻ ക്രിമിനൽ സംഘമാണ് ഇതിനുപിന്നിലെന്ന്  അന്വേഷണസംഘങ്ങൾ കണ്ടെത്തിയിരുന്നു. ഹാപ്പിനസ് പിൽസ് അഥവാ ആനന്ദഗുളിക, പീപി എന്നിങ്ങനെ പലപേരിലും ഇവ അറിയപ്പെടുന്നു. ഇന്നിപ്പോൾ കേരളത്തിലെ മിക്ക  കാംപസുകളിലും കോളജ് ഹോസ്റ്റലുകളിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ സുലഭമാണ്.  

ലഹരിയുടെ മറവിൽ ലൈംഗിക ചൂഷണവും

പെൺകുട്ടികൾക്ക് കൂട്ടായി എത്തുന്നത് സഹപാഠികൾ മാത്രമല്ല ലഹരിസംഘത്തിലെ അറിയാക്കണ്ണികൾ കൂടെയാണ്. സംഘാംഗങ്ങൾ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പോലും ഏറെ ലാഘവത്തോടെയാണ് പെൺകുട്ടികൾ കാണുന്നത്. പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിന് ഇരകളാക്കുന്നതിനും എം.ഡി.എം പോലെ മണവും രുചിയുമില്ലാത്ത മയക്കുമരുന്നുകളാണ് അവരറിയാതെ ജ്യൂസിലും മറ്റ് ഭക്ഷണപദാർഥങ്ങളിലും ചേർത്തു നൽകുന്നത്. ജ്യൂസിന്റെ പ്രത്യേകരുചിയിലും ഉന്മേഷത്തിലും ആകൃഷ്ടരാകുന്ന കുട്ടികൾ പിറ്റേന്നും അതേ ജ്യൂസിനായി കൊതിക്കുന്നു.
അതേക്കുറിച്ച് നാളെ...
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  11 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  11 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  11 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  11 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  11 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  11 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  11 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  11 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  11 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago