'മൗനമാണ് ദൈവത്തിന്റെ ഭാഷ, ബാക്കിയെല്ലാം മോശം വിവര്‍ത്തനങ്ങള്‍ മാത്രം' പാര്‍ട്ടിക്കുള്ളിലെ വിവാദങ്ങള്‍ക്കിടെ റൂമിയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്ത് ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ നേതാക്കളുടെ കൊഴിഞ്ഞുപോകല്‍ തുടരുന്നതിനിടെ ട്വീറ്റുമായി ശശി തരൂര്‍. റൂമിയുടെ വാക്കുകളാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. 'മൗനമാണ് ദൈവത്തിന്റെ ഭാഷ, ബാക്കിയെല്ലാം മോശം വിവര്‍ത്തനങ്ങള്‍ മാത്രം' എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
“Silence is the language of God,
— Shashi Tharoor (@ShashiTharoor) August 28, 2022
all else is poor translation.”
― Rumi
കോണ്‍ഗ്രസില്‍ നോതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടായിരുന്നു അദ്ദേഹത്തിന്റെ രാജി. ഗുലാം നബി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നാലെ തെലങ്കാനയിലെ മുതിര്‍ന്ന നേതാവും ഇന്ന് പാര്‍ട്ടി വിട്ടിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ചു തന്നെയാണ് എം.എ ഖാന്റെയും രാജി. നേരത്തെ കപില്‍ സിബലും പാര്‍ട്ടി വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."