ഐ.എസിനെതിരേ സിറിയയില്‍ തുര്‍ക്കിയുടെ കരയാക്രമണം
അങ്കാറ: തുര്‍ക്കിയില്‍ ഐ.എസ് ആക്രമണം ശക്തമായതോടെ സിറിയയിലെ ഐ.എസ് മേഖലയില്‍ തുര്‍ക്കി കരയാക്രമണം തുടങ്ങി. ഇതാദ്യമായാണ് ഐ.എസിനെതിരേ സിറിയയില്‍ തുര്‍ക്കി കരയാക്രമണം നടത്തുന്നത്. സിറിയന്‍ അതിര്‍ത്തി പ്രദേശത്തെ ജരാബലസ് ടൗണിലാണ് തുര്‍ക്കി ടാങ്കുകള്‍ പ്രവേശിച്ചത്. വടക്കന്‍ സിറിയയില്‍ പുലര്‍ച്ചെ നാലിന് തുര്‍ക്കി സൈന്യം രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഐ.എസിനും കുര്‍ദുകള്‍ക്കും നേരെ ആക്രമണം തുടങ്ങിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞു.
കഴിഞ്ഞ ദിവസം സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗസിന്ദപില് വിവാഹ ചടങ്ങിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തിനു പിന്നാലെ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന സിറിയന്‍ മേഖലയില്‍ തുര്‍ക്കി വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ തുര്‍ക്കി പ്രത്യേകസേന അതിര്‍ത്തി കടന്ന് ജറാബുലസില് പ്രവേശിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ നാലിനാണ് ഓപറേഷന് തുടങ്ങിയതെന്നും തുര്‍ക്കി അതിര്‍ത്തി പ്രദേശങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും ഔദ്യോഗിക വാര്‍ത്താഏജന്‍സി അനാദൊലു റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധവിമാനങ്ങളും റോക്കറ്റ് ഷെല്ലുകളും 13 ടാങ്കുകളും യുദ്ധരംഗത്തുണ്ടെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ പറയുന്നു. വ്യോമാക്രമണത്തിനു പിന്നാലെയാണ് തുര്‍ക്കിസേന മുന്നേറ്റം തുടരുന്നത്. ഉച്ചയോടെ സേന സിറിയയിലെത്തി. തുര്‍ക്കി സൈന്യത്തിന് ഫ്രീ സിറിയന്‍ ആര്‍മിയും പിന്തുണ നല്‍കുന്നുണ്ട്. നാലുഗ്രാമങ്ങള്‍ സൈന്യം പിടിച്ചെടുക്കുകയും 46 ഐ.എസുകാരെ കൊലപ്പെടുത്തുകയും ചെയ്തതായി ഡോഗന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി പ്രദേശമായ കരാക്കമിസില് നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷമാണ് തുര്‍ക്കിയുടെ സൈനിക നടപടി.
ഐ.എസിന്റെ പാതകള്‍ തുര്‍ക്കി സൈന്യം തകര്‍ത്തതായും അല്‍ബാബ് മേഖലയില്‍ നിന്ന് ജറാബുലസിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ഐ.എസ് വാഹനങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടന്നുവെന്നും തുര്‍ക്കി പത്രം ഹുറിയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രീ സിറിയന്‍ ആര്‍മിയുടെ 5000 പോരാളികളും മറ്റു പ്രാദേശിക ഗ്രൂപ്പുകളുമാണ് ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കുന്നത്. ഇതുവരെ 12 വ്യോമാക്രമണങ്ങളാണ് തുര്‍ക്കി സൈന്യം സിറിയയില്‍ നടത്തിയത്. ആകെ 70 ആക്രമണങ്ങള്‍ നടത്തി. അതിനിടെ, സിറിയയില്‍ കടന്നുകയറി തുര്‍ക്കി ആക്രമണം നടത്തുന്നതിനെ സിറിയന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. തങ്ങളുടെ പരമാധികാരത്തെയാണ് തുര്‍ക്കി വെല്ലുവിളിക്കുന്നതെന്ന് സിറിയ പ്രസ്താവനയില്‍ പറഞ്ഞു.
ജോ ബിഡെന് തുര്‍ക്കിയില്‍
അങ്കാറ: ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ തുര്‍ക്കിക്ക് പിന്തുണയുമായി യു.എസ് വൈസ് പ്രസിഡന്റ് ജോ ബിഡെന് തുര്‍ക്കിയിലെത്തി. സൈനിക അട്ടിമറി ശ്രമത്തിനുശേഷം തുര്‍ക്കിയിലെത്തുന്ന ഉന്നത പാശ്ചാത്യ നേതാവാണ് ബിഡെന്. അട്ടിമറിക്ക് പിന്നില്‍ യു.എസ് സ്വാധീനവും യു.എസിലുള്ള സൂഫി നേതാവ് ഫത്ഹുല്ല ഗുലേനെ വിട്ടുകിട്ടണമെന്ന ആവശ്യവും തുര്‍ക്കി ഉന്നയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. വടക്കന്‍ സിറിയയില്‍ കുര്‍ദ് സേനയുമായി യു.എസ് സഖ്യമുണ്ടാക്കിയതില്‍ തുര്‍ക്കി അമേരിക്കയെ ആശങ്ക അറിയിച്ചു. ഐ.എസിനെതിരേ കുര്‍ദുകളുടെ സേവനം ആവശ്യമാണെന്ന് ബിഡെന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."