HOME
DETAILS

തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍ പൊട്ടല്‍; കുടുംബത്തിലെ അഞ്ചു പേര്‍ ഒലിച്ചു പോയി, മൂന്ന് മൃതദേഹം കണ്ടെടുത്തു, വീട് പൂര്‍ണമായും തകര്‍ന്നു

  
backup
August 29, 2022 | 2:53 AM

kerala-landslide-thodupuzha123

കാഞ്ഞാര്‍(ഇടുക്കി): തൊടുപുഴക്ക് സമീപം കുടയത്തൂരില്‍ സംഗമം മാളിയേക്കല്‍ കോളനിക്ക് മുകളില്‍ നിന്ന് ഉരുള്‍ പൊട്ടി. ചിറ്റടിചാലില്‍ സോമന്‍ എന്നയാളുടെ വീട് പൂര്‍ണമായും ഒലിച്ചു പോയി. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് പുലര്‍ച്ചെ അപകടമുണ്ടായത്. അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്. മൂന്ന് മൃതദേഹം കണ്ടെടുത്തു.

സോമന്റെ അമ്മ തങ്കമ്മ, സോമന്റെ കൊച്ചുമകന്‍ ദേവാനന്ദ് (4) എന്നിവരാണ് മരിച്ച രണ്ടു പേര്‍. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

സോമന്‍, സോമന്റെ ഭാര്യ ഷിജി, മകള്‍ ഷിമ എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഫയര്‍ ഫോഴ്‌സും, നാട്ടുകാരും തിരച്ചില്‍ നടത്തുന്നു.

രാത്രി ഇവിടെ തുടര്‍ച്ചയായി മഴ പെയ്തിരുന്നു. പുലര്‍ച്ചെയാണ് ഉരുള്‍പ്പൊട്ടിയത്. മന്ത്രി റോഷി അഗസ്റ്റില്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന എത്തിയേക്കും.

പത്തനംതിട്ട ജില്ലയിലും ശക്തമായ മഴയാണ്. മലയോരപ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ചുങ്കപ്പാറ ടൗണില്‍ വെള്ളം കയറി. കോ
ട്ടയത്തും മഴ ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  5 days ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  5 days ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  5 days ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  5 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  5 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  5 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  5 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  5 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  5 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  5 days ago