HOME
DETAILS

ഗള്‍ഫില്‍ ആശ്വാസ വാര്‍ത്ത: അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇനിയൊരു ആക്രമണമില്ല, സൈനിക നടപടിക്ക് മാപ്പുചോദിച്ച് ഇറാന്‍ പ്രസിഡന്റ് | Iran - US- Israel War Live Updates

  
Web Desk
March 07, 2026 | 7:43 AM

Pezeshkian apologizes says Iran will no longer attack neighboring countries

തെഹ്‌റാന്‍: മേഖലയിലെ അയല്‍രാജ്യങ്ങളുമായി തങ്ങള്‍ക്ക് ശത്രുതയില്ലെന്നും അവര്‍ക്ക് നേരെ ഇനിയൊരു ആക്രമണം ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍രാജ്യങ്ങളിലുണ്ടായ മിസൈല്‍ ആക്രമണങ്ങളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മാപ്പുചോദിക്കുകയും ചെയ്തു. അല്‍ ജസീറയെ ഉദ്ധരിച്ച് എ.പി.എ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്റെ ഇടക്കാല ലീഡര്‍ഷിപ്പ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഗള്‍ഫിലെ അയല്‍രാജ്യങ്ങളെ ആക്രമിക്കേണ്ടതില്ലെന്ന സുപ്രധാന തീരുമാനമെടുത്തത്. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും പ്രസിഡന്റിന്റെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണമുണ്ടാകാത്തിടത്തോളം കാലം ആ രാജ്യങ്ങള്‍ക്ക് നേരെ ഇനിയൊരു സൈനിക നീക്കം ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് ഔദ്യോഗികമായി മാപ്പുചോദിക്കുകയും ചെയ്തു. മേഖലയിലെ രാജ്യങ്ങളുമായി ഇറാന്‍ ശത്രുത ആഗ്രഹിക്കുന്നില്ലെന്നും സമാധാനപരമായ സഹവര്‍ത്തിത്വമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എസ്, ഇസ്‌റാഈല്‍ പക്ഷവുമായുള്ള പോരാട്ടം രൂക്ഷമായതിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും നയതന്ത്ര സമ്മര്‍ദ്ദവുമാണ് ഇറാന്റെ പുതിയ നീക്കത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. സഊദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപങ്ങളെയും സാമ്പത്തിക ഭദ്രതയെയും യുദ്ധം ബാധിച്ചതോടെ മേഖലയില്‍ ഒറ്റപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് തെഹ്‌റാന്‍.

ഡ്രോണ്‍ ആക്രമണങ്ങള്‍ മൂലം ഖത്തറിലെ വാതക ഉല്‍പ്പാദനം തടസ്സപ്പെട്ടതും സഊദിയിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ തങ്ങളുടെ അമേരിക്കന്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള ആലോചനകള്‍ ആരംഭിച്ചതും ഇറാന്റെ നിലപാട് മാറ്റത്തിന് കാരണമായിട്ടുണ്ടാകാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.


The Iranian interim leadership council approved yesterday that neighbouring countries will no longer be attacked, unless an attack on Iran originates from there, President Masoud Pezeshkian has said. In remarks carried out by Iranian media, the president also apologised to the neighbouring countries for the strikes that took place in the past days.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  13 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  13 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  13 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  13 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  13 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  13 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  13 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  13 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  13 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  13 days ago