HOME
DETAILS

പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു: ഒരാൾ മരിച്ചു

  
March 07, 2026 | 7:52 AM

fishing boat capsizes in puthuvypeen one dead

കൊച്ചി: പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബോട്ടിന്റെ സ്രാങ്ക് ആലപ്പുഴ സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് തൊഴിലാളികളെ കോസ്റ്റൽ പൊലിസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് 'സെന്റ് സേവ്യർ' എന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. കടലിൽ വെച്ച് ബോട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും വേഗത്തിൽ കരയിലെത്തിക്കാൻ സാധിച്ചു.

കരയിലെത്തിച്ച ഉടൻ തന്നെ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്രാങ്കായ നിരഞ്ജന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള മറ്റ് അഞ്ച് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം. കടലിൽ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ അധികൃതരുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ തീരദേശ പൊലിസ് അന്വേഷണം നടത്തിവരികയാണ്.

 

A tragic accident occurred off the coast of Puthuvypeen early this morning when a fishing boat named 'St. Xavier' capsized. The boat’s captain (srank), Niranjan, a native of Alappuzha, lost his life in the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  12 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  12 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  12 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  12 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  12 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  12 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  12 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  12 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  12 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  12 days ago