HOME
DETAILS

വിഷമസന്ധി മറികടക്കാനാവാതെ ഉദ്ധവ്; കൂടുതല്‍ എം.എല്‍.എമാര്‍ ഷിന്‍ഡഡെ പക്ഷത്തേക്ക്

  
backup
August 30, 2022 | 7:05 AM

national-more-shiv-sena-mlas-to-join-eknath-shinde-faction-soon

ന്യൂഡല്‍ഹി: ഉദ്ധവ് താക്കറെ കാമ്പില്‍ നിന്നും കൂടുതല്‍ എം.എല്‍.എമാര്‍ ഷിന്‍ഡെ പ!ക്ഷത്തേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉദ്ധവ് താക്കറെ വിഭാഗത്തില്‍നിന്നുള്ള രണ്ടോ മൂന്നോ എം.എല്‍.എമാര്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ഗ്രൂപ്പില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി സന്ദീപന്‍ ബുംമ്ര സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ജില്ലയുടെ ചുമതലയുള്ള ശിവസേനയുടെ ഭൂരിഭാഗം നേതാക്കളും ഷിന്‍ഡെ വിഭാഗവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ എം.എല്‍.എമാരുടെ പേരുകള്‍ പറയാന്‍ അദ്ദേഹം തയാറായില്ല. 'പേരുകള്‍ പരാമര്‍ശിക്കുന്നില്ല, പക്ഷെ ഇവര്‍ കൊങ്കണ്‍, മറാത്താവാഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് മാത്രം പറയാം.' സന്ദീപന്‍ ബുംമ്രെ പറഞ്ഞു.

ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തെതുടര്‍ന്ന് ജൂണ്‍ 29നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവെച്ചത്. ഇതോടെ രണ്ടുവര്‍ഷവും 213 ദിവസവും നീണ്ട മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി ഭരണത്തിന് അന്ത്യമായി. തുടര്‍ന്ന് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago