HOME
DETAILS

ചരിത്രം തിരുത്തിയ ഗോർബച്ചേവ്

  
backup
September 01 2022 | 03:09 AM

gorbachev-2022

കെ.പി നൗഷാദ് അലി
9847524901

പ്രശസ്ത വ്യക്തികളെ അനുസ്മരിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾക്കപ്പുറത്ത് ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട ഇരുപതാം നൂറ്റാണ്ടിലെ നേതാക്കളുടെ പട്ടികയെടുത്താൽ അതിൽ പ്രഥമ പേരുകളിലൊന്നായി ഗോർബച്ചേവിന്റെ നാമം എക്കാലത്തും സ്മരിക്കപ്പെടും. ഹിറ്റ്‌ലറും മുസോളനിയും ലെനിനും ഗാന്ധിജി, നെഹ്‌റു, ചർച്ചിലുമൊക്കെ സംഭാവനകളർപ്പിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലായിരുന്നുവെങ്കിൽ രണ്ടാം പകുതിയിൽ ഗോർബച്ചേവിനെ വെല്ലുവിളിക്കാൻ അധികം പേരുകളില്ല. പൂച്ചെണ്ടുകളെക്കാൾ കല്ലേറുകളാണ് ഗോർബച്ചേവ് സ്വന്തം നാട്ടിൽ നിന്ന് നേരിട്ടത്. എന്നാൽ നാറ്റോ രാജ്യങ്ങളുടെയും അമേരിക്കയുടെയും പ്രിയപ്പെട്ട ഗോർബിയായി അദ്ദേഹം വാർത്താ നായകനായി മാറി.


1917ലെ ബോൾഷെവിക് വിപ്ലവത്തിനു ശേഷം ജനിച്ച ആദ്യ സോവിയറ്റ് ഭരണാധികാരിയുടെ ചെറുപ്പവുമായി 1985 മാർച്ച് 11ന് ഗോർബച്ചേവ് അധികാരമേൽക്കുമ്പോൾ ഈ മനുഷ്യനായിരിക്കും സോവിയറ്റ് യൂനിയന്റെ അവസാന ഭരണാധികാരി എന്ന് ശത്രുക്കൾ പോലും കരുതിയിരുന്നില്ല. എന്നാൽ 1991 ഡിസംബറിൽ ഗോർബച്ചേവ് പടിയിറങ്ങുമ്പോൾ രണ്ടേകാൽ കോടി ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന സോവിയറ്റ് യൂനിയൻ കഷ്ണങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് രാജ്യങ്ങളെന്ന ലോക രാഷ്ട്രീയക്രമം അവസാനിച്ചു. ശീതയുദ്ധവും ശാക്തിക ചേരികളുമില്ലാത്ത ഏകച്ഛത്രാധിപത്യത്തിന്റെ പുതിയ യുഗപ്പിറവിക്ക് തിരശ്ശീല ഉയർന്നു. ഗോർബച്ചേവിന്റെ വ്യക്തിപരമായ രാഷ്ട്രീയ നീക്കങ്ങളും നയപരിപാടികളും വഴി ഉരുത്തിരിഞ്ഞ പുതിയ പരിണാമങ്ങളുടെ ശരിതെറ്റുകൾ വിലയിരുത്തേണ്ടത് കാലമാണെന്ന് പറയുന്നതാണുചിതം.


കോൺസ്റ്റാന്റിൻ ചെർണങ്കോയുടെ മരണശേഷമാണ് ഗോർബച്ചേവ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്തേക്ക് വരുന്നത്. ക്ഷയോൻമുഖമായിരുന്ന തറവാട്ടു കാരണവരായാണ് അക്ഷരാർഥത്തിൽ ഗോർബച്ചേവ് കടന്നുവന്നത്. പെട്രോളിയം-പ്രകൃതി വാതക ഉൽപ്പാദനവുമായി ബന്ധപ്പെട്ടുകിടക്കുന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥ എൺപതുകളുടെ പകുതിയിൽ എണ്ണവിപണി തകർന്നതോടെ വലിയ തകർച്ചയെ ഉറ്റുനോക്കുകയായിരുന്നു. ലോകമാകമാനമുള്ള സൈനിക നീക്കങ്ങളും സ്വന്തം ചേരിയിലെ ആശ്രിത രാജ്യങ്ങളുടെ പ്രതിരോധ നിർവഹണവും കരയിലും കടലിലും ആകാശത്തും സ്വാധീനമുറപ്പിക്കാനുള്ള വൻ സന്നാഹങ്ങളും യു.എസ്.എസ്.ആറിന്റെ ജി.ഡി.പിയുടെ 20% വരുമായിരുന്നു. ഭക്ഷ്യക്ഷാമവും പട്ടിണിയും തുറിച്ചുനോക്കിയ ഒരു ഘട്ടത്തിലാണ് ഗോർബച്ചേവ് സുപ്രധാനമായ പരിഷ്‌കരണ നടപടികൾക്ക് തുടക്കമിട്ടത്.


ഗ്ലാസ്‌നോസ്റ്റ് എന്ന തുറന്നിട്ട ജാലകവും പെരിസ്‌ട്രോയിക്ക എന്ന പേരിൽ വ്യവസ്ഥിതിയുടെ പുനസ്സംഘാടനവും പ്രഖ്യാപിക്കപ്പെട്ടു. സോവിയറ്റ് യൂനിയന്റെ തനതു രീതികളും മെയ് വഴക്കവും അതോടെ പിൻനടത്തമാരംഭിച്ചു. പത്രസ്വാതന്ത്ര്യവും വ്യാപാരരംഗത്തെ വിദേശ സാന്നിധ്യവും വിദ്യാഭ്യാസ, കലാ രംഗങ്ങളിൽ സ്വകാര്യ ഇടപെടലും സാധാരണയായി. വിമർശനങ്ങളെ അടിച്ചമർത്തുന്ന കമ്യൂണിസ്റ്റ് രീതികൾ അവസാനിച്ചുതുടങ്ങി. 1990 ജനുവരി 30ന് മോസ്‌കോയിൽ ആരംഭിച്ച മക്‌ഡൊണാൾഡിന്റെ ശാഖക്ക് മുന്നിൽ റഷ്യക്കാർ അത്ഭുതത്തോടെ തിക്കിത്തിരക്കി. ടെലിവിഷനും സ്വതന്ത്ര രാഷ്ട്രീയ ചർച്ചകളും സാധാരണയായി. വിദേശ വസ്ത്രധാരണ, ഭക്ഷ്യരീതികൾ യുവാക്കൾക്കിടയിൽ ജ്വരമായി മാറി. ജനാധിപത്യ രീതിയിൽ ആദ്യമായി നടത്തിയ അസംബ്ലി തെരഞ്ഞെടുപ്പിൽ ഡസൻ കണക്കിന് കമ്യൂണിസ്റ്റിതര നേതാക്കളാണ് ജയിച്ചുവന്നത്.


മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ പരിഷ്‌കാരങ്ങൾ സോവിയറ്റ് യൂനിയന് വെളുക്കാൻ തേച്ചത് പാണ്ടായി മാറിയെന്ന വിമർശനങ്ങൾ ധാരാളമുണ്ടായിരുന്നു. ഇരുമ്പു മറകൾ അയഞ്ഞു തുടങ്ങിയതോടെ ആഭ്യന്തര ശൈഥില്യങ്ങൾ പതിവായി മാറി. സോവിയറ്റ് യൂനിയനകത്തെ ബാൾക്കൻ പ്രദേശങ്ങൾ സ്വയംഭരണവകാശത്തിന് മുറവിളി കൂട്ടിത്തുടങ്ങി. പാർലമെന്റുകൾ പ്രക്ഷുബ്ധമായി. അതേസമയം, അന്താരാഷ്ട്ര വേദികളിൽ അവിശ്വസനീയ നീക്കങ്ങളും പ്രഖ്യാപനങ്ങളുമായി ഗോർബച്ചേവ് സമ്പൂർണ താരമായി മാറി. യൂറോപ്പിന്റെ വിവിധയിടങ്ങളിൽ സംഭരിച്ചുവച്ച പരസ്പരം ലക്ഷ്യമിട്ടിരുന്ന ആണവ മിസൈലുകൾ നശിപ്പിക്കാൻ സോവിയറ്റ് യൂനിയനും അമേരിക്കയും കരാറിലേർപ്പെട്ടു. 1990 നവംബർ 19ന് പാരീസിൽ അമേരിക്കൻ സഖ്യരാഷ്ട്രങ്ങളായ നാറ്റോയും റഷ്യൻ പക്ഷപാതികളായ വാഴ്‌സ ഉടമ്പടി രാഷ്ട്രങ്ങളും തമ്മിൽ സൗഹൃദ കരാർ ഒപ്പുവച്ചു. ലോകത്തെ മുഴുവൻ സമാധാന കാംക്ഷികൾക്കും ആശ്വാസം പകർന്ന് 1991 ജൂലൈ 31ന് ഗോർബച്ചേവും ജോർജ് ബുഷും ചേർന്ന് ആണവ വിരുദ്ധ ഉടമ്പടിയിൽ ഒപ്പുവച്ചത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.


അവിശ്വസനീയമായ അനേകം നീക്കങ്ങൾ ചുരുങ്ങിയ സമയപരിധിക്കിടയിൽ ഗോർബച്ചേവ് വേറെയും സാധ്യമാക്കി. അഫ്ഗാൻ മുതൽ ബുക്കാറസ്റ്റ് വരെ സോവിയറ്റ് മേൽക്കോയ്മ ഉയർത്തിപ്പിടിച്ചിരുന്ന സൈന്യത്തെ ഗോർബച്ചേവ് തിരിച്ചുവിളിച്ചു. എത്യോപ്യ, അംഗോള, ക്യൂബ തുടങ്ങിയവയൊക്കെ ഇതിൽപെടും. എല്ലാ കാലത്തും സോവിയറ്റ് യൂനിയന്റെ വിശ്വസ്ത സഖ്യകക്ഷികളായി ശീതയുദ്ധഗതി നിയന്ത്രിച്ചിരുന്ന അൽബേനിയ, ബൾഗേറിയ, ചെക്കോസ്ലാവാക്യ, കിഴക്കൻ ജർമ്മനി, ഹംഗറി, പോളണ്ട്, റൊമാനിയ തുടങ്ങിയവർക്ക് സ്വതന്ത്ര രാഷ്ട്രീയ നിലപാടെടുക്കാൻ സ്വാതന്ത്ര്യം നൽകി. ഇതോടെ കമ്യൂണിസ്റ്റ് ചേരി സ്വാഭാവികമായ അന്ത്യത്തിലേക്ക് നീങ്ങി. ഗോർബച്ചേവ് അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ സൂപ്പർ താരപരിവേഷം നിലനിർത്തുമ്പോഴും സോവിയറ്റ് യൂനിയൻ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. സോവിയറ്റ് പ്രമത്തതയിൽ വിശ്വസിച്ചിരുന്ന ജനലക്ഷങ്ങൾക്ക് അദ്ദേഹം അനഭിമതനായി മാറി. 1991 ഡിസംബറോടെ വിവിധ സ്വയംഭരണ റിപ്പബ്ലിക്കുകളായി യു.എസ്.എസ്.ആർ പിളർന്നു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഓർമയായി മാറി.


ശീതയുദ്ധത്തിന് അറുതിവരുത്തി ആണവ ഭീഷണിയിൽ നിന്ന് ലോകത്തെ രക്ഷിച്ചെന്ന് ഗോർബച്ചേവ് വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും മാതൃ രാജ്യത്തിന്റെ മേൽക്കോയ്മ സ്വയം തകർത്തെന്ന ദുഷ്‌പേര് ജീവിതകാലം മുഴുവൻ അദ്ദേഹത്തെ പിന്തുടർന്നു. അമേരിക്കയുടെ ഏകാധിപത്യ രാഷ്ട്രീയ വാഴ്ചക്കും ലോക പൊലിസ് രാജിനും സോവിയറ്റ് യൂനിയന്റെ തകർച്ച വഴിവച്ചു. ഇറാഖ് -കുവൈത്ത് സംഘർഷത്തിൽ സോവിയറ്റ് യൂനിയൻ അമേരിക്കൻ അനുകൂല നിലപാടെടുത്തത് അതിനു തുടക്കം കുറിച്ചു. തീവ്രവാദത്തിനും ഭീകരതക്കും മതത്തിന്റെ മുഖം നൽകുന്ന ഫോബിയയുടെ രാഷ്ട്രീയവും പൊതുബോധനിർമിതിയും ശീതയുദ്ധാനന്തര കാലത്തിന്റെ ഏറ്റവും വലിയ കെടുതികളാണ്. വ്യക്തിഗതമായി തിളക്കമാർന്ന ചരിത്ര പുനർനിർമാതാവും യൂറോപ്പിന്റെ പ്രിയപ്പെട്ട ഗോർബിയുമായി മാറിയ ഗോർബച്ചേവ് രാഷ്ട്രീയമായി എത്രമാത്രം ശരിയാണെന്നത് ഇപ്പോഴും സംവാദ വിഷയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  10 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  10 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  10 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  10 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  10 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  10 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  10 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  10 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago