HOME
DETAILS

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടു കൊണ്ട് പാസാക്കിയ നിയമം റദ്ദാക്കി

  
backup
September 01 2022 | 09:09 AM

kerala-waqf-board-appointment-psc123

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടു കൊണ്ട് പാസാക്കിയ നിയമം റദ്ദാക്കി. തനിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് റദ്ദാക്കാനുള്ള തീരുമാനമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ സഭയില്‍ പറഞ്ഞു.

ചൊവ്വാഴ്ച വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സമസ്ത നേതാക്കള്‍ വഖ്ഫ് നിയമന ബില്‍ റദ്ദാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ ആശങ്ക അറിയിച്ചിരുന്നു. ഇന്ന് സഭ പിരിഞ്ഞാല്‍ ഒക്ടോബറിനു ശേഷമാകും വീണ്ടും ചേരുക. ഈ സഭാ സമ്മേളനം കഴിഞ്ഞാല്‍ പിന്നീട് ബില്‍ പിന്‍വലിക്കാന്‍ കാലതാമസമെടുത്തേക്കുമെന്ന ആശങ്ക സമസ്ത നേതൃത്വം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് സമ്മേളനം അവസാനിക്കുന്ന ഇന്നുതന്നെ അടിയന്തരമായി നിയമം സഭയില്‍ കൊണ്ടുവന്ന് റദ്ദാക്കാന്‍ തീരുമാനിച്ചത്. നിയമസഭ പാസാക്കിയ നിയമം നിയമസഭയില്‍ കൊണ്ടുവന്നു മാത്രമേ റദ്ദാക്കാനാവൂ.

നിയമനത്തിന് പി.എസ്.സിക്കുപകരം പുതിയ സംവിധാനം കൊണ്ടുവരാനും അപേക്ഷ പരിശോധിക്കാന്‍ ഓരോവര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡിനെ നിയോഗിക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ കക്ഷിനേതാക്കളുമായും കൂടിയാലോചിക്കും. വിവാദ നിയമം പിന്‍വലിച്ച് വഖ്ഫ് നിയമനത്തിന് സംവിധാനമൊരുക്കുമ്പോള്‍ മതസംഘടന പ്രതിനിധികളെയും വഖ്ഫ് ബോര്‍ഡ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി പുതിയ സമിതി രൂപീകരിക്കണമെന്ന് നേരത്തെ സമസ്ത ആവശ്യപ്പെട്ടിരുന്നു.

നാള്‍ വഴി ഇങ്ങനെ:
2021 നവംബര്‍ ഒന്നിനാണ് വഖ്ഫ് നിയമനം പി.എസ്.സിക്കു വിടുന്ന കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ (വഖ്ഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വിസുകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്‍ നിയമസഭ പാസാക്കിയത്. തുടര്‍ന്ന് നിയമത്തിന്റെ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും മതവിരുദ്ധവുമായ വശങ്ങള്‍ ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പിന്നാലെ മറ്റു സംഘടനകളും രംഗത്തിറങ്ങി. മറ്റൊരു സംസ്ഥാനത്തും വഖ്ഫ് നിയമനം പി.എസ്.സിക്കു വിട്ടിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ കേരളത്തില്‍ വഖ്ഫ് നിയമനം പി.എസ്.സിക്കു വിടുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ മുസ് ലിം സമുദായത്തിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന വിഷയവും വഖ്ഫ് സ്വത്ത് വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ അതിന്റെ ചുമതലയിലേക്ക് വിശ്വാസികളല്ലാത്തവര്‍ വരുന്നത് സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങളും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

2021 ഡിസംബര്‍ ഏഴിനു സമസ്ത നേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് അന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ് ലിം സംഘടന നേതാക്കളുടെ യോഗം വിളിക്കാമെന്നും അറിയിച്ചു. പിന്നീട് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളെ മുഖ്യമന്ത്രി നേരിട്ട് ഇക്കാര്യം അറിയിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ ഈ വര്‍ഷം ഏപ്രില്‍ 20ന് മുഖ്യമന്ത്രി മുസ് ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. വഖ്ഫ് നിയമന വിഷയത്തില്‍ മുസ് ലിം സംഘടനകളുടെ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കി. ജൂലൈ 20ന് നിയമനം പി.എസ്.സിക്കു വിട്ട തീരുമാനം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമനിര്‍മാണത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സമസ്ത നേതാക്കള്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ ആശങ്ക അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് സഭയിലെത്തിച്ച് വിവാദ നിയമം റദ്ദാക്കാന്‍ തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 days ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 days ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 days ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago