എ.ഐ.വൈ.എഫ്. നിലമ്പൂര്‍ മണ്ഡലം സമ്മേളനം
പൂക്കോട്ടുംപാടം: എ.ഐ.വൈ.എഫ് നിലമ്പൂര്‍ നിയോജക മണ്ഡലം സമ്മേളനം പൂക്കോട്ടുംപാടം വ്യാപാരഭവനില്‍ രോഹിത് വെമുല നഗറില്‍ നടന്നു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് എ.പി.അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി. ഐ അമരമ്പലം ലോക്കല്‍ സെക്രട്ടറി കുന്നുമ്മല്‍ ഹരിദാസ് അധ്യക്ഷനായി. പി.എം.ബഷീര്‍, അഡ്വ.കെ.മോഹന്‍ദാസ്, ആര്‍.പാര്‍ത്ഥസാരഥി, എം.കെ.മുഹമ്മദ് സലീം, ടി.കെ.ഗിരീഷ് കുമാര്‍, ആര്‍. ശ്രീരംഗനാഥന്‍, കെ.മനോജ്, ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇരുനൂറോളം പ്രതിനിധികള്‍ മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി സമ്മേളനത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഫാര്‍മസിസ്റ്റില്ലാതെ മരുന്ന് എടുത്തുകൊടുക്കുന്നതു സര്‍ക്കാര്‍ നിരോധിക്കുക, നിലമ്പൂരിലെ സിനിമാ തീയറ്ററുകളിലെ നികുതി വെട്ടിപ്പു സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുയിച്ചുകൊണ്ടുള്ള തുടര്‍ സമരപരിപാടികള്‍ സംഘടന ഏറ്റെടുത്തു നടത്താനും തീരുമാനിച്ചു. ഭാരവാഹികള്‍ പി.ഷാനവാസ് (സെക്രട്ടറി) സക്കീര്‍ മുണ്ടമ്പ്ര (പ്രസിഡന്റ് ). അനസ്ബാബു, ഷുഹൈബ് കരുളായി (ജോയിന്റ് സെക്രട്ടറിമാര്‍) സൈതലവി എടക്കര , റഫീഖ് പറമ്പന്‍ (വൈസ് പ്രസിഡന്റുമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."