HOME
DETAILS
MAL
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
backup
September 02 2022 | 11:09 AM
ദുബൈ:നഴ്സുമാരുടെ സംഭാവനകള്‍ക്ക് അംഗീകാരം നല്‍കാനായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഏര്‍പെടുത്തുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2,50,000 യു.എസ് ഡോളര്‍ സമ്മാനത്തുകയുണ്ട്. ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്ക് www.asterguardians.com വഴി 2022 നവംബര്‍ 30നകം നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഏഴു ഭാഷകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.അപേക്ഷകള്‍ തേര്‍ഡ് പാര്‍ട്ടി ഏജന്‍സിയും സ്വതന്ത്ര ജൂറിയും നിയന്ത്രിക്കുന്ന വിവിധ ഘട്ടങ്ങളിലൂടെയുളള അവലോകന പ്രക്രിയക്ക് വിധേയമാക്കപ്പെടും. 184 രാജ്യങ്ങളില്‍നിന്നായി 24,000 അപേക്ഷകള്‍ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്റെ ആദ്യ പതിപ്പിന് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."