HOME
DETAILS

സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് ബെഹ്‌റ

  
backup
June 29 2021 | 21:06 PM

no-love-jihad-case-in-kerala-loknath-behra

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് ഇന്ന് സ്ഥാനമൊഴിയുന്ന സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മതേതര സമൂഹമുള്ള കേരളത്തില്‍ കാലങ്ങളായി വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ പരസ്പരം വിവാഹം ചെയ്യുന്നുണ്ട്. അതിന്റെ പേരില്‍ ദുരഭിമാനക്കൊല പോലുള്ളവ നടക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള വിവാഹങ്ങളെയെല്ലാം ഭീകരവാദത്തിന് ഉപയോഗിക്കുന്നു എന്ന ആരോപണം ശരിയല്ല. അതുകൊണ്ടുതന്നെ അതിന് ലൗ ജിഹാദ് എന്ന വാക്കുപയോഗിക്കാനാവില്ല. ഏറെ രാഷ്ട്രീയവല്‍കരിച്ച പദമാണ് ലൗ ജിഹാദ്.
പ്രണയം നടിച്ച് ഭീകരവാദത്തിലേക്ക് നയിക്കുന്ന ഒന്നോ രണ്ടോ സംഭവമുണ്ടായിട്ടുണ്ട്. അതില്‍ ഇടപെടുകയും കൗണ്‍സിലിങ്ങുകളടക്കം നിരവധി നടപടികള്‍ സ്വീകരിച്ച് ഇല്ലായ്മ ചെയ്യുകയുമുണ്ടായി. മാവോയിസ്റ്റ് വേട്ടയില്‍ കുറ്റബോധമില്ല. നിയമമനുസരിച്ചാണ് ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. മാവോയിസ്റ്റ് വേട്ടയ്ക്കിടെ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ ഇപ്പോഴെത്തെ വിമര്‍ശകര്‍ എന്തുപറയുമായിരുന്നു എന്ന് അദ്ദഹം ചോദിച്ചു.

'തീവ്രവാദ പ്രവര്‍ത്തനം മുന്‍കൂട്ടി അറിയാന്‍ താന്‍ ദൈവമല്ല'

 

 

തിരുവനന്തപുരം: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ താന്‍ ദൈവമല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. തീവ്രവാദ പ്രവര്‍ത്തനം മുന്‍കൂട്ടി അറിയുന്നതില്‍ ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിനായിരുന്നു ബെഹ്‌റയുടെ വിചിത്ര മറുപടി.
ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താന്‍ അയല്‍രാജ്യങ്ങള്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളം ഇന്ത്യയ്ക്കകത്തായതിനാല്‍ ആര്‍ക്കും ഭീകരവാദം ഇല്ലായ്മ ചെയ്യാനാകില്ല. ഒരിക്കലും തീവ്രവാദം പൂര്‍ണമായും ഇല്ലായ്മ ചെയ്യാനാകില്ല. ഇന്റലിജന്‍സ് ഉണ്ടെങ്കിലും അവരും ദൈവമല്ല. 100 ശതമാനം വിജയിക്കാന്‍ ആര്‍ക്കുമാവില്ല.
കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായി മാറുന്നു എന്ന തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണ്.
സാധാരണക്കാരെ വലയിലാക്കാന്‍ പാടാണെന്നതിനാല്‍ ഭീകരര്‍ വിദ്യാസമ്പന്നരെയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ കേരളം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  19 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  19 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  19 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  19 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  19 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  19 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  19 days ago