ഫേസ്ബുക്ക് പോസ്റ്റിന്റെ ചുമതല പാര്‍ട്ടി ഏറ്റെടുക്കില്ല: മുഖ്യമന്ത്രി
പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റിടുന്നവരെല്ലാം പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളല്ല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റിന് സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയല്ല സി.പി.എം.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും ഒരു ക്രിമിനല്‍ നടപടിയെയും പിന്തുണയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തില്‍ തെറ്റായ ചില കാര്യങ്ങള്‍ നടക്കാറുണ്ട്. അത്തരം കാര്യങ്ങളോട് വളരെ കൃത്യതയാര്‍ന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു പോന്നത്. ഒരു ക്രിമിനില്‍ ആക്ടിവിറ്റിയും സംരക്ഷിച്ചു പോരുന്ന നിലപാട് സര്‍ക്കാരിനില്ല. തെറ്റു ചെയ്തിട്ടുണ്ടോ, കുറ്റം ചെയ്തിട്ടുണ്ടോ, ആ കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ച നടപടി സര്‍ക്കാരില്‍ നിന്നുണ്ടാവും.
സി.പി.എം എന്ന പാര്‍ട്ടിയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്നിട്ടുണ്ട്. അതില്‍ പലതരക്കാര്‍ ഉണ്ടാവും. ഒരു തെറ്റിനൊപ്പവും നില്‍ക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. പാര്‍ട്ടിക്ക് വേണ്ടി എന്തുസേവനം ചെയ്താലും പാര്‍ട്ടി നയത്തിന് വിരുദ്ധമായി ആരെങ്കിലും പെരുമാറിയാല്‍ ആ തെറ്റിന് അനുസരിച്ചുള്ള നടപടികളിലേക്ക് സി.പി.എം കടക്കും.
ആ നിലയില്‍ പലരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. സി.പി.എം എന്ന പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ആരെങ്കിലും തെറ്റ് ചെയ്താല്‍ ആ തെറ്റിനും തെറ്റുകാരനും സി.പി.എം പിന്തുണ കൊടുക്കില്ല. സമൂഹത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടി അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ തുണയ്ക്കില്ല.
അതാണ് ദീര്‍ഘകാലമായി പാര്‍ട്ടിയുടെ നിലപാട്. അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ കേരളത്തില്‍ ഇതുപോലെയുള്ള എത്രയോ ഫേസ്ബുക്ക് പോസ്റ്റുകളുണ്ട്. എത്രയോ വ്യക്തികള്‍ പോസ്റ്റിടുന്നു. ഇതിനെല്ലാം പിന്നാലെ പാര്‍ട്ടിക്ക് പോകാനാവുമോ. പാര്‍ട്ടിയുടെ പതിവ് ധാരണയ്ക്ക് വിരുദ്ധമായി സോഷ്യല്‍ മീഡയയില്‍ പെരുമാറിയവരെ പാര്‍ട്ടി തിരുത്തുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റിടുന്നവരെല്ലാം പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളല്ല. അവര്‍ പറയുന്നത് പാര്‍ട്ടി നിലപാടുമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."