HOME
DETAILS
MAL
റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകത പരിഹരിക്കണം
backup
August 24 2016 | 19:08 PM
തൃക്കരിപ്പൂര്‍: റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് തങ്കയം മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. താമസം മാറിയവര്‍, പാചകവാതക കണക്ഷന് എന്നിവര്‍ക്ക് കര്‍ഡ് പുതുക്കി നല്കാത്തതിനാല് പുതിയ കാര്‍ഡിനായി അപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പുതിയ കാര്‍ഡിനായി ഫോട്ടോയെടുത്ത് അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കവെയാണ് നിലവിലുള്ള കാര്‍ഡിന്റെ കാലാവധി അവസാനിച്ചത്.
യോഗം എസ്. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി അസൈനാര്‍ ഹാജി അധ്യക്ഷനായി. ടി.വി അബ്ദുല്‍ വഹാബ്, എ.ജി.സി ഷംഷാദ്, എ.ജി നൂറുല്‍ അമീന്, ജാബിര്‍ തങ്കയം, കെ. അഹമ്മദ്, പി.സി.കെ അസൈനാര്‍ സംബന്ധിച്ചു.
തങ്കയത്തില്നിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയപ്പും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."