HOME
DETAILS
MAL
തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന് മരിച്ചു
backup
July 01 2021 | 22:07 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൂട് വൃത്തിയാക്കുന്നതിനിടെ തിരുവനന്തപുരം മൃഗശാലാ ജീവനക്കാരന് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു.
കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
മൃഗശാലയിലെ റെപ്റ്റൈല്‍ ഹൗസിനുള്ളില്‍ നിന്നു ശബ്ദം കേട്ടെത്തിയ ജീവനക്കാരനാണ് ഹര്‍ഷാദ് കുഴഞ്ഞു വീണ് കിടക്കുന്നതായി കണ്ടത്.
കൈയില്‍ കടിയേറ്റതായി ഹര്‍ഷാദ് ആംഗ്യം കാണിച്ചുവെന്ന് ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിമധ്യേ മരിച്ചു.
സംഭവ സമയത്ത് കൂടിനുള്ളില്‍ ഹര്‍ഷാദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വൃത്തിയാക്കുന്നതിന്റെ ഭാഗമായി പാമ്പുകളെ പ്രധാന കൂടിനുള്ളിലെ ചെറിയകൂട്ടിലേക്ക് മാറ്റിയതും ഉച്ചയ്ക്ക് 12.17ന് പ്രധാന കൂട്ടില്‍ നിന്ന് ഹര്‍ഷാദ് പുറത്തിറങ്ങുന്നതും കാമറാ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് മൃഗശാലാ ഡയരക്ടര്‍ എസ്.അബു മാധ്യമങ്ങളോട് പറഞ്ഞു.
പാമ്പുകളെ മാറ്റിയിട്ട ചെറിയ കൂടിനുള്ളില്‍ കൈയിട്ടപ്പോഴാകാം കടിയേറ്റതെന്നാണ് കരുതുന്നത്.
താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഹര്‍ഷാദ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാമ്പിന് കൂട്ടില്‍ കയറി പ്രതിഷേധിച്ച സംഭവമുണ്ടായിരുന്നു.
അടുത്തിടെയാണ് ജോലി സ്ഥിരപ്പെട്ടത്. ഭാര്യ ഷീജ, മകന്:അബിന്‍ ഹര്‍ഷാദ്. മ്യൂസിയം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഹര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും കുടുംബത്തെ സന്ദര്‍ശിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണിപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."