മദ്‌റസാ പ്രസ്ഥാനങ്ങളുടെ സജീവത നിലനിര്‍ത്തണം: കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
കണ്ണൂര്‍: കുരുന്നുമനസുകളില്‍ രാജ്യസ്‌നേഹവും പരസ്പര കടമകളും ബഹുമാനവും ഉത്തരവാദിത്വബോധവും മത ജീവിതധാരയും പഠിപ്പിക്കുന്ന മദ്‌റസാ പ്രസ്ഥാനങ്ങളുടെ സജീവത നിലനിര്‍ത്താന്‍ എല്ലാവരും മുന്നോട്ടുവരണമെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍. കണ്ണൂര്‍ വിളക്കോട് പി.പി മുഹമ്മദ് മുസ്‌ലിയാര്‍ നഗറില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്‌റസകളില്ലാത്ത സ്ഥലങ്ങളില്‍ മദ്‌റസ സ്ഥാപിക്കാന്‍ എല്ലാവരും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. ഇബ്രാഹിം ബാഖവി പൊന്ന്യം, അബ്ദുസമദ് മുട്ടം, കെ.സി മൊയ്തു മൗലവി, അബ്ദുസലാം ഇരിക്കൂര്‍, അബ്ദുല്‍ ലത്തീഫ് ഫൈസി പറമ്പായി, അബ്ദുല്‍ ലത്തീഫ് എടവച്ചാല്‍ സംസാരിച്ചു. സയ്യിദ് ഹുസൈന്‍കോയ തങ്ങള്‍ പട്ടാമ്പി പ്രാര്‍ഥന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."