HOME
DETAILS

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍

  
backup
July 02, 2021 | 9:27 PM

632-2

 

അതിര്‍ത്തിയില്‍ പാകിസ്താന്‍ ഡ്രോണ്‍ ബി.എസ്.എഫ് വെടിവച്ചു തുരത്തി

ജമ്മു: പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ലഷ്‌കറെ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു ജവാനും വീരമൃത്യു വരിച്ചു. രാജ്‌പോരയ്ക്കടുത്തുള്ള ഹാന്‍ജിന്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരര്‍ ഒളിവില്‍ക്കഴിയുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി സുരക്ഷാസേനയും പൊലിസും നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഏറ്റുമുട്ടല്‍. ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിവച്ചതിനാലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലിസ് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികന്‍ പിന്നീട് ആശുപത്രിയിലാണ് മരിച്ചത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 61 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.കൊല്ലപ്പെട്ട ഭീകരരിലൊരാള്‍ ലഷ്‌ക്കര്‍ പുല്‍വാമ ജില്ലാ കമാന്‍ഡര്‍ നിഷാസ് ലോണും മറ്റൊരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണ്.
അതിനിടെ ജമ്മുകശ്മിരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്ത് പ്രത്യക്ഷപ്പെട്ട പാകിസ്താന്റെ നിരീക്ഷണ ഡ്രോണിനെ ബി.എസ്.എഫ് വെടിവച്ചു തുരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.25ന് അര്‍നിയ മേഖലയിലെ ജാബോവാലിലാണ് പാകിസ്താന്റെ നിരീക്ഷണ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. സൈന്യം വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ തിരിച്ചു പറക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് അറിയിച്ചു. ജമ്മു വ്യോമസേനാ വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ ജമ്മു മേഖലയില്‍ സംശയകരമായ സാഹചര്യത്തില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു. ഇതെത്തുടര്‍ന്ന് സൈന്യം അതീവ ജാഗ്രതയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  32 minutes ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  an hour ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  2 hours ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 hours ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  2 hours ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  2 hours ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  3 hours ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  3 hours ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  3 hours ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  4 hours ago