HOME
DETAILS
MAL
ശോഭായാത്രയ്ക്കു നേരെ അക്രമം കാക്കയങ്ങാട് ഇന്ന് ഹര്‍ത്താല്‍
backup
August 24 2016 | 19:08 PM
ഇരിട്ടി: കാക്കയങ്ങാട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശോഭായാത്രയ്ക്കു നേരെ സി.പി.എം ആക്രമം നടത്തിയെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ കാക്കയങ്ങാട് ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അക്രമത്തില്‍ പരുക്കേറ്റ മുഴക്കുന്ന് പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ കെ ഉമേഷ്, കാക്കയങ്ങാട് സ്വദേശികളായ ലിപിന്‍, അരുണ്‍ എന്നിവരെ ഇരിട്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുവദിച്ച സമയം കഴിഞ്ഞിട്ടും ശോഭായാത്ര അവസാനിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക്തര്‍ക്കമാണ് ഉണ്ടായതെന്ന് മുഴക്കുന്ന് എസ്.ഐ പറഞ്ഞു. മറ്റ് അക്രമ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."