HOME
DETAILS

കുരുക്കായി ഇ.ഡി കേസ്; സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തന്നെ തുടരും

  
backup
September 13 2022 | 12:09 PM

sidhique-kappan-case-police-jail-still-631436

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് പൊലിസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനം വൈകും. കഴിഞ്ഞ ആഴ്ച കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍ അദ്ദേഹത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യം വൈകുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 19നാണ് ഇഡി കേസ് ലക്‌നൗ കോടതി പരിഗണിക്കുന്നത്.

ഇഡി കേസ് നിലനില്‍ക്കുന്നതിനാല്‍ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തന്നെ തുടരുമെന്ന് ലഖ്‌നൗ ജയില്‍ പിആര്‍ഒ സന്തോഷ് വെര്‍മ പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശപ്രകാരം, അഡിഷണല്‍ സെഷന്‍സ് ജഡജ് കഴിഞ്ഞദിവസം സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.

അതേസമയം, കാപ്പന്‍ ഹാത്രസിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരായ ഇഡി കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  2 days ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  2 days ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  2 days ago
No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  2 days ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  2 days ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  2 days ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  2 days ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 days ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  2 days ago