നിയമസഭാ കൈയ്യാങ്കളി കേസ്: കുറ്റം നിഷേധിച്ച് പ്രതികള്‍; ഇ.പി ജയരാജന് ഹാജരായില്ല
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹാജരായി. കുറ്റപത്രം പ്രതികളെ വായിച്ചുകേള്‍പ്പിച്ചു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു.
ശിവന്‍കുട്ടി ഉള്‍പ്പെടെ ആറുപ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ഇന്ന് കോടതിയില്‍ ഹാജരായില്ല. അസുഖം കാരണം ഹാജരാകാനാവില്ലെന്ന് ജയരാജന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്. രേഖയാണ് കേസ് പരിഗണിക്കുന്നത്. കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജിയും പ്രതികളുടെ വിടുതല്‍ ഹരജിയും മേല്‍ക്കോടതികള്‍ തള്ളിയതോടെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.
2015 മാര്‍ച്ച് 13നായിരുന്നു സംഭവം. അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരായ ഇടതുപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധം രണ്ട് ലക്ഷത്തി പതിനാലായിരം രൂപയുടെ നാശനഷ്ടം നിയമസഭയ്ക്കുണ്ടാക്കി എന്നാണ് പൊലിസ് കേസ്.
വി. ശിവന്‍കുട്ടിയെ കൂടാതെ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്, കെ. അജിത്കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."