ട്വന്റി മല്‍സരങ്ങള്‍ വര്‍ധിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് മാര്‍ക്ക് ബൗച്ചര്‍
ജൊഹാനസ്ബര്‍ഗ്: ആധുനികകാലത്തിന് അനുയോജ്യമായ ക്രിക്കറ്റ് ഫോര്‍മാറ്റായി ടി ട്വന്റി വളര്‍ന്നതോടെ ടെസ്റ്റ് മല്‍സരങ്ങള്‍ക്കും ഏകദിനങ്ങള്‍ക്കും പ്രധാന്യംകുറയുന്നതില് ആശങ്ക പങ്കുവച്ച് ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍. സമീപകാലത്ത് ദക്ഷിണാഫ്രിക്ക കളിച്ച ടെസ്റ്റ് മല്‍സരങ്ങളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആശങ്ക പങ്കുവച്ചത്. ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പര 2-1ന് അടിയറവച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസം ആസ്ത്രേലിയയില്‍ നടക്കുന്ന ട്വന്റി ലോകകപ്പിനു ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച മാര്‍ക്ക് ബൗച്ചര്‍ പ്രഖ്യാപിച്ചിരുന്നു.
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ ആവശ്യമാണെന്നും ടെസ്റ്റ് മല്‍സരങ്ങള്‍ കുറയുന്നത് ക്രിക്കറ്റിന് ഗുണകരമല്ലെന്നും മാര്‍ക്ക് ബൗച്ചര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."