HOME
DETAILS
MAL
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനകാലത്ത് സമരം വീണ്ടും കത്തിജ്വലിപ്പിക്കാന്‍ കര്‍ഷകര്‍
backup
July 04 2021 | 17:07 PM
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനകാലത്ത് സമരം ശക്തമാക്കാനുള്ള തീരുമാനവുമായി കര്‍ഷകര്‍. ഇതിന്റെ ഭാഗമായി സമ്മേളനം നടക്കുമ്പോഴെല്ലാം പാര്‍ലമെന്റിന് പുറത്ത് കര്‍ഷകര്‍ ധര്‍ണയിരിക്കും.
ഈ മാസം 19നാണ് മഴക്കാല സമ്മേളനം തുടങ്ങുക. അതിന് രണ്ടുദിവസം മുന്‍പ് തന്നെ ഡല്‍ഹിയിലെത്തി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കാണുമെന്നും കര്‍ഷകനേതാക്കള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആറുമാസത്തിലേറെയായി കര്‍ഷകര്‍ സമരത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."