'നല്ലത് ചെയ്യണമെന്ന് ദൈവം പറഞ്ഞു, ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു' കോണ്‍ഗ്രസ് വിട്ട ദിഗംബര്‍ കാമത്ത്
പനാജി: ബി.ജെ.പിയില്‍ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എം.എല്‍.എമാരും ദൈവത്തിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ദൈവം സമ്മതിച്ചുവെന്നും കൂറുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്കിയ മുന്‍ ഗോവന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്.
കൂറുമാറില്ലെന്ന് ആരാധനാലയങ്ങള്‍ക്ക് മുന്നില്‍വെച്ച് രാഹുല്‍ ഗാന്ധിയോട് പ്രതിജ്ഞ എടുത്ത എം.എല്‍.എമാരാണ് ഭാരത് ജോഡോ യാത്ര നടക്കവെ പാര്‍ട്ടിയെ വെട്ടിലാക്കി ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതിന് ഒരു കോണ്‍ഗ്രസ് എം.എല്‍.എ പറഞ്ഞ ന്യായീകരണം 'ഞാന്‍ ദൈവത്തോട് ചോദിച്ചു. അവന് എന്നോട് പറഞ്ഞു' എന്നാണ് എം.എല്‍.എ പ്രതികരിച്ചത്.
ക്ഷേത്രങ്ങളിലും പള്ളികളിലും ചര്‍ച്ചുകളിലും വിശ്വസ്ത പ്രതിജ്ഞ എടുത്ത് ഏഴ് മാസത്തിന് ശേഷം ഗോവയിലെ 11 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ എട്ട് പേരും ഭരണകക്ഷിയായ ബി.ജെ.പിയിലേക്ക് മാറുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ മാറില്ലെന്ന് വോട്ടര്‍മാരെയും പാര്‍ട്ടി നേതൃത്വത്തെയും ബോധ്യപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ അവര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ബി.ജെ.പിയില്‍ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എം.എല്‍.എമാരും ദൈവത്തിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ദൈവം സമ്മതിച്ചുവെന്നും കൂറുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്കിയ ദിഗംബര്‍ കാമത്ത് പറഞ്ഞു. നിങ്ങള്‍ നല്ലത് ചെയ്യണമെന്ന് ദൈവം എന്നോട് പറഞ്ഞു' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."