സര്‍വകലാശാലയില്‍ ബന്ധുനിയമനം അനുവദിക്കില്ല; റബ്ബര്‍ സ്റ്റാമ്പായി ഇരിക്കുമെന്ന് കരുതേണ്ട; ഗവര്‍ണര്‍
തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ റബ്ബര്‍ സ്റ്റാമ്പായി ഇരിക്കില്ലെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. നിയമവും ഭരണഘടനയും കീഴ് വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകള്‍ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ മറുപടി. ഈ നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ല. നിയമം തകര്‍ക്കാന്‍ ഗവണ്‍മെന്റ് തന്നെ ശ്രമിക്കുമ്പോള്‍ കൂട്ടു നില്‍ക്കാനാവില്ല. താന്‍ ചാന്‍സലറായി തുടരുമ്പോള്‍ സര്‍വകലാശാലകളിലെ എക്‌സിക്യൂട്ടീവിന്റെ ഇടപെടലുകള്‍ക്ക് കൂട്ടു നില്‍ക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു.
ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായപ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകള്‍ അയച്ചെന്നും അതിലെല്ലാം തന്നെ സര്‍ക്കാരിനും ചില ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."