'ഡയബെറ്റിസ് അപ്‌ഡേറ്റ് ' 28ന്
കോഴിക്കോട്: പ്രാഥമികാരോഗ്യ മേഖലയിലെ പ്രമേഹ ചികിത്സകരും കേരളത്തിലെ പ്രമേഹ ചികിത്സാ വിദഗ്ധരും ഒന്നിക്കുന്ന 'ഡയബെറ്റിസ് അപ്‌ഡേറ്റ് ' സംഗമം 28ന് കോഴിക്കോട് ഹോട്ടല്‍ ഹൈസന്‍ ഹെറിറ്റേജില്‍ നടക്കും.
പ്രമേഹ ചികിത്സയ്ക്ക് പുതിയ ഇന്‍സുലിനുകള്‍, പുതിയ മരുന്നുകള്‍, വൃക്കപരാജിതരിലെ പ്രമേഹ ചികിത്സ, ഹൃദ്രോഗ സാധ്യത കണ്ടത്തൊനും പരിഹരിക്കാനുമുള്ള നൂതനമാര്‍ഗങ്ങള്‍, പാദപരിരക്ഷയിലെ അത്യാധുനിക മാര്‍ഗങ്ങള്‍, പ്രമേഹരോഗികളിലെ നാഡിരോഗ ചികിത്സാരീതികള്‍, കുട്ടികളുടെയും സ്ത്രീകളുടെയും പ്രമേഹ ചികിത്സയിലെ നൂതനരീതികള്‍, ആഗ്‌നേയഗ്രന്ഥിമാറ്റ ശസ്ത്രക്രിയ സാധ്യതകള്‍, പ്രാഥമികാരോഗ്യ രംഗത്തെ പ്രമേഹചികിത്സ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസെടുക്കും.
മലബാറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ 200 ഡോക്ടര്‍മാരാണ് പങ്കെടുക്കുക. ബിരുദാനന്തരബിരുദ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രമേഹം വിഷയമാക്കി ക്വിസ് മത്സരവും നടക്കും. 10,000 രൂപയാണ് ഒന്നാം സമ്മാനം. കാലിക്കറ്റ് ഫോറം ഫോര്‍ ഡയബെറ്റിസാണ് സംഗമം ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."