HOME
DETAILS
MAL
ഒറ്റ
backup
September 18 2022 | 03:09 AM
കവിത
പ്രദീപ് രാമനാട്ടുകര
കുറ്റിയിട്ടു നീ പൂട്ടിയ വാക്കിന്റെ
ഉമ്മറത്തു ഞാൻ നിൽക്കുന്നു അർഥമായ്
ഇല്ല നീയൊറ്റയാകുമ്പോഴെങ്ങനെ
ഉള്ളുകൊട്ടുന്നതാളം ശ്രവിച്ചിടും,
കണ്ണിലെത്തുന്ന കാഴ്ചകൾക്കെങ്ങനെ
തമ്മിലൂറുന്ന ബന്ധം ലഭിച്ചിടും?
കാലുപൊള്ളിയ യാത്രയിൽ ചീവീട്
രാകിയേറെ കൊഴിച്ചതാം രാത്രിയിൽ
രാഗബന്ധിതർ നാമൊരേയീണമായ്
ചേക്കപറ്റിയ സ്നേഹത്തുരുത്തുകൾ
പ്രേത ഗേഹങ്ങളായിക്കിടക്കുന്നു.
ഇഷ്ടമില്ലാതടച്ചതാം വാക്കിന്റെ
താഴു നീ മെല്ലെ നീക്കിയിട്ടേക്കുക,
അർഥമാകുന്ന തീക്കനൽ ഞാനെടോ
അഗ്നിയാകാം നമുക്കൊരേ താളിലെ
അക്ഷരങ്ങളിൽ കത്തിപ്പടർന്നിടാം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."