മുംബൈയില്‍ ലിഫ്റ്റിന്റെ വാതിലിനിടയില്‍കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം
മുംബൈ: സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം. നോര്‍ത്ത് മുംബൈയില്‍ ജെനല്‍ ഫെര്‍ണാണ്ടസ്(26) ആണ് മരിച്ചത്. മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.
സ്‌കൂളിലെ ഉച്ച ഇടവേളയില്‍ ഒരു മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താന്‍ ജെനല്‍ ഫെര്‍ണാണ്ടസ് ആറാം നിലയില്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റില്‍ കയറിയ ഉടന്‍ വാതിലുകള്‍ അടയുകയായിരുന്നു. ഇതോടെ അധ്യാപിക വാതിലുകള്‍ക്ക് ഇടയില്‍ കുടുങ്ങി.
സ്‌കൂള്‍ ജീവനക്കാര്‍ അധ്യാപികയെ സഹായിക്കാന്‍ ഓടിയെത്തി, അവളെ വതിലുകള്‍ക്കിടയില്‍ നിന്നും വലിച്ച് പുറത്ത് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ജൂണിലാണ് ജെനെല്‍ സ്‌കൂളില്‍ അസിസ്റ്റന്റ് ടീച്ചറായി ജോലിയില്‍ പ്രവേശിച്ചത്. അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ആരെങ്കിലും അപായപ്പെടുത്താന്‍ ശ്രമിച്ചതാണോ എന്നത് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കമ്പനിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."