HOME
DETAILS

ലോകത്തിലെ ആദ്യത്തെ സംഭവം, ഓസ്‌ട്രേലിയന്‍ സ്ത്രീയുടെ തലച്ചോറില്‍ ജീവനുള്ള വിരയെ കണ്ടെത്തി

  
backup
August 30 2023 | 13:08 PM

worlds-first-case-of-live-worm-in-australian-woma

ലോകത്തിലെ ആദ്യത്തെ സംഭവം, ഓസ്‌ട്രേലിയന്‍ സ്ത്രീയുടെ തലച്ചോറില്‍ ജീവനുള്ള വിരയെ കണ്ടെത്തി

ഓസ്‌ട്രേലിയ: കുറച്ച് നാളുകളായി വയറുവേദന, ചുമ, രാത്രിയില്‍ അമിതമായി വിയര്‍ക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ അറുപത്തിനാലുകാരിയായ സ്ത്രീക്ക് പ്രകടമാക്കുന്നു. പിന്നീട് മറവിയിലേക്കും വിഷാദത്തിലേക്കും കടന്നു. എന്നിട്ടും എന്താണ് കാരണം എന്ന ചോദ്യം ബാക്കിയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കാന്‍ബറയില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഇതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായത്. ശസ്ത്രക്രിയയ്ക്കിടെ അവരുടെ തലച്ചോറില്‍നിന്നു എട്ട് സെ.മി നീളമുള്ള ജീവനുള്ള പുഴുവിനെയാണ് കണ്ടെത്തിയത്.

2021 ജനുവരി അവസാനത്തോടെയാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ സ്‌കാനില്‍ 'തലച്ചോറിന്റെ വലത് മുന്‍ഭാഗത്തെ വിചിത്രമായ ലെഷന്‍' കണ്ടെത്തി. എന്നാല്‍ 2022 ജൂണില്‍ നടത്തിയ ബയോപ്‌സിയിലാണ് അവരുടെ അവസ്ഥയുടെ യഥാര്‍ഥ കാരണം വെളിപ്പെട്ടത്. ചുവന്ന പരാന്നഭോജി തലച്ചോറില്‍ രണ്ട് മാസം വരെ ജീവിച്ചിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തെക്ക്കിഴക്കന്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിലെ ഒരു തടാക പ്രദേശത്തിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ സുഖം പ്രാപിച്ച് വരുന്നു. മനുഷ്യ മസ്തിഷ്‌കത്തില്‍ ലാര്‍വകളുടെ ആക്രമണത്തിന്റെയും വികാസത്തിന്റെയും ആദ്യ ഉദാഹരണമാണ് ഈ കേസാണ് ഈ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഗവേഷകര്‍ എമര്‍ജിംഗ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പറഞ്ഞു.

ന്യുറോസര്‍ജന്റെ വാക്കുകള്‍

സ്‌കാനിംഗില്‍ വിചിത്രമായി കാണപ്പെട്ട തലച്ചോറിന്റെ ഭാഗത്ത് സ്പര്‍ശിച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. 'ഞാന്‍ എന്റെ ട്വീസറുകള്‍ എടുത്ത് ഞാന്‍ അത് പുറത്തെടുത്തു. അത് നീങ്ങുന്നുണ്ടായിരുന്നു! 'എല്ലാവരും ഞെട്ടിപ്പോയി. ഞങ്ങള്‍ കണ്ടെത്തിയ പുഴു വളരെ ശക്തമായി നീങ്ങുന്നു,' പുഴുവിനെ കണ്ടെത്തിയ ന്യൂറോ സര്‍ജന്‍ പറഞ്ഞു.

'ഒരു മനുഷ്യനില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു പുതിയ അണുബാധയാണിത്.' രോഗങ്ങളും അണുബാധകളും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ അപകടസാധ്യത ഈ കേസ് എടുത്തുകാണിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അവര്‍ താമസിച്ചിരുന്ന തടാകത്തിനരികില്‍ കാണപ്പെടുന്ന ഒരു തരം നാടന്‍ പുല്ലായ വാരിഗല്‍ ഗ്രീന്‍സ് ശേഖരിച്ചതിന് ശേഷമാണ് സ്ത്രീയെ ഇത് ബാധിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പ്രദേശത്ത് കാര്‍പെറ്റ് പൈത്തണിന്റെ സാന്നിധ്യം വളരെ കൂടുതലാണ്. പാമ്പിന്റെ വിസര്‍ജ്യവും പരാന്നഭോജികളുടെ മുട്ടയും ഉണ്ടായിരുന്ന സസ്യങ്ങള്‍ പാചകത്തിന് ഉപയോഗിച്ചതിലൂടെയാകാം ഇത് സ്ത്രീയുടെ ഉള്ളിലെത്തിയതെന്ന് സംശയിക്കുന്നു. 'മുന്‍ പരീക്ഷണ പഠനങ്ങളില്‍ ആടുകള്‍, നായ്ക്കള്‍, പൂച്ചകള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ ലാര്‍വ വികസനം പ്രകടമാക്കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  21 days ago