വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടോ?… പതറാതിരിക്കാനും ഓര്‍ത്തുവെക്കാനും ചില കാര്യങ്ങള്‍
വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടോ?… പതറാതിരിക്കാനും ഓര്‍ത്തുവെക്കാനും ചില കാര്യങ്ങള്‍
യാത്രക്കിടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍ ആരായാലും ഒന്ന് പതറുകയും, ആലോചനക്ക് പോലും സമയമില്ലാതെ വാഹനം എവിടെയെങ്കിലും പോയി ഇടിക്കുകയും ചെയ്‌തേക്കാം. ബ്രേക്ക് നഷ്ടപ്പെട്ടാലും മനസാന്നിധ്യം കൊണ്ട് മാത്രം വാഹനത്തിലെ യാത്രക്കാരെ സുരക്ഷിതരാക്കുന്ന നിരവധി സംഭവളും ഉണ്ട്. ഇത്തരം രക്ഷപ്പെടലുകള്‍ വാഹനമോടിക്കുന്നയാളുടെ മുന്‍ പരിചയം കൊണ്ട് മാത്രമുള്ള രക്ഷപ്പെടലുകളാണ്. അബദ്ധങ്ങളെക്കൊണ്ട് അപകടത്തിന്റെ തീവ്രത വര്‍ധിക്കുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഇനി മുതല്‍ വാഹനം ഓടിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് താഴെ.
- വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ ആദ്യം മനസാന്നിധ്യം വീണ്ടെടുക്കുക
- ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് സ്വതന്ത്രമാക്കുക
- ക്രൂയിസ് കണ്‍ട്രോള്‍ ഉള്ള കാറാണെങ്കില്‍ അത് ഓഫ് ചെയ്യുക.
- ഇനി ബ്രേക്ക് പെഡലില്‍ കാല്‍ അമര്‍ത്തുക. ചവിട്ടുമ്പോള്‍ ബ്രേക്ക് പെഡല്‍ പൂര്‍ണമായും താഴുകയാണെങ്കില്‍ ബ്രേക്ക് ഫഌയിഡ് കുറഞ്ഞതാകാം കാരണമെന്നു മനസിലാക്കാം.
- അങ്ങനെയാണെങ്കില്‍ ബ്രേക്ക് പെഡല്‍ ആവര്‍ത്തിച്ചു ചവിട്ടിക്കൊണ്ടിരിക്കുക. ബ്രേക്കിംഗ് സമ്മര്‍ദ്ദം താത്കാലികമായി വീണ്ടെടുക്കാന്‍ ഈ പ്രവര്‍ത്തിയിലൂടെ സാധിക്കും. ഇനി പെഡല്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ബ്രേക്കിംഗ് സംവിധാനത്തിനായിരിക്കും പ്രശ്‌നം എന്നു മനസിലാക്കുക.
ഇതിന് മുമ്പ് ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു പ്രതിബന്ധങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിക്കണം. ഇനി ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഉണ്ടെന്ന് കരുതി ബ്രേക്ക് പമ്പ് ചെയ്യാതിരിക്കരുത്. ശക്തമായി ബ്രേക്ക് ചെയ്താല്‍ മാത്രമെ എബിഎസ് പ്രവര്‍ത്തിക്കുകയുള്ളു.
- ആവശ്യത്തിന് മര്‍ദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ അടിയന്തരമായി ബ്രേക്ക് പൂര്‍ണമായും ചവിട്ടുക. ചവിട്ടിയതിന് ശേഷം കാലെടുക്കാതെ അല്‍പ നേരം കൂടി ബ്രേക്കില്‍ കാലമര്‍ത്തി വെയ്ക്കുക.
- താഴ്ന്ന ഗിയറിലേക്കു മാറി വാഹനത്തിന്റെ വേഗത കുറയ്ക്കുന്ന ഈ രീതി എഞ്ചിന്‍ ബ്രേക്കിംഗ് എന്നാണ് അറിയപ്പെടുന്നത്. മണിക്കൂറില്‍ അഞ്ചു മുതല്‍ പത്തു കിലോമീറ്റര്‍ വേഗത വരെ കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിന് സാധിക്കും.
ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് കടക്കരുത്. കാരണം ഇതുമൂലം ചിലപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാം.
- എസി പ്രവര്‍ത്തിപ്പിച്ചും വാഹനത്തിന്റെ വേഗത കുറയ്ക്കാം. ഏറ്റവും കൂടിയ ഫാന്‍ വേഗതയില്‍ ഏസി പ്രവര്‍ത്തിപ്പിക്കുക
- ലൈറ്റ്, ഹീറ്റഡ് റിയര്‍, വിന്‍ഡോ പോലുള്ളവ പ്രവര്‍ത്തിപ്പിച്ച് ആള്‍ട്ടര്‍നേറ്ററില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയും വേഗത ഒരുപരിധി വരെ കുറയ്ക്കും.
- ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കുക. എന്നാല്‍ അമിതവേഗത്തില്‍ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. എഞ്ചിന്‍ ബ്രേക്കിംഗിനൊടുവില്‍ വേഗത 20 കിലോമീറ്ററില്‍ താഴെ ആയതിനു ശേഷം ശേഷം മാത്രം ഹാന്‍ഡ്‌ബ്രേക്ക് വലിക്കുക.
- ലൈറ്റിട്ടും ഹോണടിച്ചും റോഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് അപകട സൂചന നല്‍കുക
ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍
ഒരിക്കലും ന്യൂട്രല്‍ ഗിയറിലേക്ക് കടക്കരുത് .
അബദ്ധത്തില്‍ ന്യൂട്രല്‍ ആയാല്‍ എഞ്ചിന്‍ ബ്രേക്കിംഗിന്റെ പിന്തുണ നഷ്ടപ്പെടും റിവേഴ്‌സ് ഗിയറിടരുത്. അമിതവേഗത്തില്‍ റിവേഴ്‌സ് ഗിയറിട്ടാല്‍ ഗിയര്‍ബോക്‌സ് തകര്‍ന്ന് തരിപ്പണമാകും. എഞ്ചിന്‍ ഓഫാക്കരുത്. ഈ പ്രവര്‍ത്തി പവര്‍ സ്റ്റീയറിംഗ് പിന്തുണ നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും വേഗത കുറയാതെ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."