ഹരിപ്പാടിനെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാര്‍
ഹരിപ്പാട്: ഹരിപ്പാടിനെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാര്‍. ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഉറിയടിയ്ക്കായി ഒരുക്കിയത് പതിനായിരത്തോളം ഉറികള്‍.
ഉണ്ണിക്കണ്ണന്മാര്‍ക്ക് നുകരാന്‍ വെണ്ണ, തൈര്, പഴം, ഉണ്ണിയപ്പം, അവില്‍ തുടങ്ങിയവ നിറച്ച് ഭക്തരും വീഥികളില്‍ ഉറികള്‍ ഒരുക്കിയിരുന്നു. ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് ഏവൂരിലെ ഉറിയടി ഘോഷയാത്ര നടന്നത്. രാവിലെ ആരംഭിച്ച ഘോഷയാത്രകള്‍ സന്ധ്യയോടെയാണ് ക്ഷേത്രത്തിലെത്തിയത്. ഏവൂര്‍ തെക്കേകരയിലെ ഉറിയടി ഘോഷയാത്ര പുത്തന്‍ റോഡ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് രാമപുരം ക്ഷേത്രം, ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വഴി മൂടയില്‍ ജംഗ്ഷനില്‍ പ്രവേശിച്ച ശേഷമാണ് ക്ഷേത്രത്തിലെത്തിയത്. വടക്കേ കരയിലെ ഘോഷയാത്ര ആറാട്ടുകൊട്ടാരത്തില്‍ നിന്നും ആരംഭിച്ചു. മുട്ടം മഹാദേവക്ഷേത്രം, കൊച്ചുവീട്ടില്‍ ജംഗ്ഷന്‍, കണിച്ചനെല്ലൂര്‍, പാലമൂട്, പനച്ചമൂട്, പഞ്ചവടി വഴി ക്ഷേത്രത്തിലെത്തി. വടക്ക് പടിഞ്ഞാറെ കരയുടെ ഘോഷയാത്ര ഏവൂര്‍ പടിഞ്ഞാറെ നടയില്‍ നിന്നും ആരംഭിച്ച് കരിമ്പിന്‍ മുക്ക്, മുട്ടം അയ്യപ്പക്ഷേത്രം, ചേപ്പാട് ജംഗ്ഷന വഴി തിരികെ ക്ഷേത്രത്തിലെത്തി.
നങ്ങ്യാര്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷം നടന്നു. വൈകുന്നേരം നടന്ന ശോഭായാത്രയിലും ഉറിയടിയിലും നൂറ് കണക്കിന് ഉണ്ണിക്കണ്ണന്മാര്‍ അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."