HOME
DETAILS
MAL
കോണ്‍ഗ്രസിന്റെ പ്രചാരണ വേലകള്‍ പൊളിഞ്ഞു; പിന്നിലുള്ളവരെയെല്ലാം കണ്ടെത്തണം: സി.പി.എം
backup
September 22 2022 | 07:09 AM
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതി പിടിയിലായതോടെ പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണം തുറന്നുകാട്ടാന്‍ കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ആക്രമണത്തില്‍ എല്ലാ പ്രതികളെയും പൊലിസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതി സി.പി.എമ്മുകാരാണെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം നേതാവ് തന്നെയാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഒരാളാണ് ഇത് ചെയ്തതെന്് വിശ്വസിക്കു്നില്ലെന്നും ഇനിയും അന്വേഷണം നടത്തി മറ്റുപ്രതികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."