ഷാജന് സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷന്‍സ് സെഷന്‍സ് കോടതി
എറണാകുളം: യൂട്യൂബ് ചാനലായ മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷന്‍സ് സെഷന്‍സ് കോടതി. ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകള്‍ എന്തിനെന്നും കോടതി ചോദിച്ചു. വലിയ വിമര്‍ശനത്തോടെയാണ് കോടതി ഷാജന് സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. പൊലീസിന്റെ വയര്‍ലെസ് സംവിധാനം ചോര്‍ത്തി എന്ന പരാതിയിലാണ് ആലുവ പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഷാജനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി ആലുവ പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. ഷാജനെ ഇപ്പോള്‍ അറസ്ററ് ചെയ്യേണ്ട. കേസ് ഇനി പരിഗണിക്കുമ്പോള്‍ മാത്രം മുന്നോട്ട് നടപടികള്‍ നോക്കാം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
വയര്‍ലെസ് സന്ദേശം ചോര്‍ന്നു എന്ന പേരില്‍ ഷാജന് സ്കറിയക്കെതിരെ സൈബര്‍ പൊലീസ് തിരുവനന്തപുരത്ത് നിന്നും കേസെടുത്തിരുന്നു. കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതാണ്. അതേ കേസില്‍ എന്തിനാണ് ആലുവ പൊലീസ് എഫ്ഐആര്‍ ഇടുകയും കേസെടുക്കുകയും ചെയ്തത് എന്ന് പ്രോസിക്യൂഷനോട് ചോദിച്ചപ്പോള്‍ പ്രോസിക്യൂഷന് ഉത്തരമില്ലായിരുന്നു. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ എന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന് പൊലിസുകാരന്റെ ഏറാന്മൂളിയാവരുത് എന്ന് കോടതി വിമര്‍ശിച്ചു.
പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി അത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നു എന്നതാണ് ഷാജനെതിരായ കേസ്. അതുവഴി സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും പൊലീസ് വിലയിരുത്തി. 2021ലായിരുന്നു സംഭവം. അന്നത്തെ കേസില്‍ ഇപ്പോഴാണോ കേസെടുക്കുന്നതെന്നും നേരത്തെയും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."