HOME
DETAILS
MAL
'കമ്മ്യൂണിസം തുലയട്ടെ': ക്യൂബയില്‍ സ്വാതന്ത്ര്യവും ഭക്ഷണവും ആവശ്യപ്പെട്ട് തെരുവ് വിപ്ലവം
backup
July 12 2021 | 13:07 PM
ഹവാന: കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ക്യൂബയില്‍ ആയിരക്കണക്കിന് പേര് പ്രതിഷേധവുമായി തെരുവില്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രക്ഷോഭമാണിത്. കൊവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ ഉലഞ്ഞതോടെയാണ് ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
തങ്ങള്‍ക്ക് സ്വാതന്ത്ര്യവും ഭക്ഷണവും വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നത്. 'കമ്മ്യൂണിസം തുലയട്ടെ' എന്ന മുദ്രാവാക്യവും പ്രതിഷേധക്കാര്‍ മുഴക്കുന്നുണ്ട്. പ്രസിഡന്റ് മിഗ്വല്‍ ഡിയാസ് കാനെലിതെരിരെ 'ഏകാധിപത്യം തുലയട്ടെ' എന്ന മുദ്രാവാക്യം വിളിയും ഉയരുന്നുണ്ട്.
വന്‍ വിലക്കയറ്റമാണ് ക്യൂബയിലിപ്പോള്. സാമ്പത്തിക്ക ഞെരുക്കത്തില്‍ ജനങ്ങള്‍ വലയുകയാണെന്നാണ് റിപ്പോര്‍ട്ട്. വാക്സിനേഷന് നടപടിയും അവതാളത്തിലാണ്. ഇതാണ് ജനങ്ങളെ തെരുവിലിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."