പാവങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാതെ പണം കൂട്ടിവച്ചാല്‍ ദൈവം ശിക്ഷിക്കും: സൂസപാക്യം
തിരുവനന്തപുരം: പാവങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാതെ പൊതുപണം കൂട്ടിവച്ചാല്‍ ദൈവം ശിക്ഷിക്കുമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത ഡോ. സൂസപാക്യം . വെള്ളയമ്പലം ആനിമേഷന്‍ സെന്ററില്‍ നടന്ന തീരപരിപാലനവും സംരക്ഷണവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നായ്ക്കള്‍ കടിച്ചുകൊന്ന ശിലുവമ്മയുടെ വീടും കടപ്പുറവും സന്ദര്‍ശിച്ചപ്പോള്‍ നാണിച്ച് തലകുനിച്ചുപോയി. തീരദേശത്തൊക്കെ പ്രാഥമിക ആവശ്യങ്ങള്‍ സാധിക്കാന്‍പോലും ഗതിയില്ലാത്ത സമുദായാംഗങ്ങള്‍ ഇപ്പോഴുമുണ്ടെന്ന യാഥാര്‍ഥ്യം കണ്ണുനയിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം ഇടവകകളില്‍ എന്തിനാണ് പണം കൂട്ടിവയ്ക്കുന്നതെന്ന് ചോദിച്ചു. ഇടവകകള്‍ ഇടപെട്ട് അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാവരിലും എത്തിക്കണം. ജപമാല മാത്രം ജപിച്ചിരുന്നിട്ട് കാര്യമില്ലെന്നും ത്യാഗബോധത്തോടെ സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നും സൂസപാക്യം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."