HOME
DETAILS

ജനസംഖ്യാനിയന്ത്രണം: ആര്‍.എസ്.എസ് മാറ്റിയെഴുതിയ നയം

  
backup
July 12 2021 | 19:07 PM

961154543-2

യു.പിയിലെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ചൂണ്ടിക്കാട്ടി സിവില്‍ സര്‍വിസ് രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പ്രമുഖ വ്യക്തികള്‍ കഴിഞ്ഞദിവസമാണ് തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്. ഭരണഘടനാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സര്‍ക്കാര്‍ നടപടികള്‍ സംസ്ഥാനത്ത് തികഞ്ഞ അരാജകത്വമാണ് വരുത്തിവച്ചിരിക്കുന്നത്, ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നീ ആശങ്കകളാണ് കെ.പി ഫാബിയാന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കുവച്ചിരിക്കുന്നത്. യു.പിയില്‍ ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും മറ്റു അവകാശങ്ങളും നിഷേധിക്കാനെടുത്ത തീരുമാനം. ഈ നിയമത്തിന്റെ കരട് യു.പി സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തിറക്കുകയുണ്ടായി. ജനസംഖ്യാ നിരക്ക് കൂടുന്നത് വികസനത്തിന് തടസം സൃഷ്ടിക്കുന്നു, ദാരിദ്ര്യം വര്‍ധിക്കുന്നു എന്നിവയാണ് ബില്‍ കൊണ്ടുവരുന്നതിന് കാരണമായി പുറമേക്ക് ആദിത്യനാഥ് പറയുന്നത്. എല്ലാ സമുദായങ്ങള്‍ക്കും നിയമം ബാധകമാണെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ക്ക് മാത്രമായി നിയമം പരിമിതപ്പെടുത്തി കൂടായ്കയില്ല. മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അത്തരമൊരു ആശങ്ക അസ്ഥാനത്തല്ല. സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നതോടൊപ്പം മറ്റു അവകാശങ്ങളും നിഷേധിക്കുമെന്ന് നിയമത്തിന്റെ കരടില്‍ പറയുന്നുണ്ട്. ഇതില്‍നിന്ന് മനസിലാക്കേണ്ടത്, രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് വോട്ടവകാശംവരെ നിഷേധിക്കപ്പെട്ടേക്കാമെന്നാണ്. ജനാധിപത്യത്തിന്റെ തുരുത്തുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയും വംശീയതയുടെയും വര്‍ഗീയതയുടെയും വന്‍കരകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലത്ത് മുസ്‌ലിം ജനസംഖ്യ കുറയ്ക്കുകയെന്ന, മാറ്റിയെഴുതപ്പെട്ട ആര്‍.എസ്.എസ് അജന്‍ഡയാണ് രണ്ട് കുട്ടികള്‍ നയത്തിലൂടെ നടപ്പാക്കാന്‍ യു.പി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

 


2011ലെ സെന്‍സസ് പ്രകാരം 20 കോടിയോളം ജനങ്ങളാണ് യു.പിയിലുള്ളത്. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ആദിത്യനാഥ് മിത്തലിന്റെ നേതൃത്വത്തിലുള്ള നിയമ കമ്മിറ്റിയാണ് പുതിയ നിയമത്തിന്റെ കരട് തയാറാക്കിയത്. 1980ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയെങ്കിലും 1998ല്‍ അധികാരത്തില്‍ വന്ന വാജ്‌പേയി സര്‍ക്കാരാണ് ഇത് നിയമം മൂലം നടപ്പാക്കാന്‍ ഒരുങ്ങിയത്. വാജ്‌പേയിക്കെതിരേ രൂക്ഷമായ എതിര്‍പ്പുണ്ടായത് ആര്‍.എസ്.എസില്‍ നിന്നും ബി.ജെ.പി എം.പിമാരില്‍ നിന്നുമായിരുന്നു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായ മല്‍ക്കാനി, പൗരന്റെ ലൈംഗിക സ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റമെന്നാണ് ബില്ലിനെ വിശേഷിപ്പിച്ചത്. ബി.ജെ.പിയില്‍ നിന്നുള്ള സാക്ഷി മഹാരാജ് അടക്കമുള്ള എം.പിമാരും ബില്ലിനെ ശക്തിയായി എതിര്‍ത്തു. ജനങ്ങളാണ് രാഷ്ട്രത്തിന്റെ സ്വത്തെന്നും ബംഗ്ലാദേശും പാകിസ്താനും ജനസംഖ്യ കുറയ്ക്കാന്‍ നടപടികളെടുക്കാതിരിക്കുമ്പോള്‍ അത്തരം നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകുന്നത് ബുദ്ധിശൂന്യമാണെന്നും മല്‍ക്കാനി വാദിച്ചു. 2000ല്‍ ദേശീയ ജനസംഖ്യാനയം നിലവില്‍വന്നെങ്കിലും അതുമായി മുന്‍പോട്ടുപോകാന്‍ വാജ്‌പേയി സര്‍ക്കാരിന് കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍.എസ്.എസ് നിലപാടുകള്‍ മാറ്റുകയും ചെറിയ കുടുംബം മതിയെന്ന തീരുമാനമെടുത്തതും പിന്നാലെ ബി.ജെ.പി ഭരിക്കുന്നസംസ്ഥാനങ്ങളായ അസമും ഇപ്പോള്‍ യു.പിയും നിയമം കൊണ്ടുവരുന്നതിന്റെ പിന്നിലും ജനസംഖ്യാ നയത്തെക്കുറിച്ച് ആര്‍.എസ്.എസ് മാറ്റിയെഴുതിയ അജന്‍ഡയെത്തുടര്‍ന്നാണ്.


2015ല്‍ റാഞ്ചിയില്‍ നടന്ന സംഘ്പരിവാര്‍ സംഘടനകളുടെ യോഗത്തിലാണ് ഈ നയംമാറ്റ തീരുമാനമുണ്ടായത്. യോഗം പാസാക്കിയ പ്രമേയത്തില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. കടുത്ത ജനസംഖ്യാ വര്‍ധനവ് അസന്തുലിതാവസ്ഥയുണ്ടാക്കുന്നുവെന്നും രാജ്യത്ത് മുസ്‌ലിം ജനസംഖ്യയാണ് വര്‍ധിക്കുന്നതെന്നുമായിരുന്നു പ്രമേയ ഉള്ളടക്കം. ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങളായ ഓര്‍ഗനൈസറും പാഞ്ചജന്യവും ഈ നയംമാറ്റത്തിന് ലേഖനങ്ങളിലൂടെ വലിയ പ്രചാരണവും നല്‍കി. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്ന നിഗമനമായിരുന്നു ഇന്ത്യയിലും മുസ്‌ലിംകള്‍ വര്‍ധിക്കുകയാണെന്ന 'കണ്ടുപിടുത്തത്തിനു' കാരണമായത്. മുസ്‌ലിം ജനസംഖ്യ മാത്രമല്ല എല്ലാവിഭാഗം ജനങ്ങളിലും ജനസംഖ്യാ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് തന്ത്രപൂര്‍വം തമസ്‌ക്കരിക്കപ്പെടുകയും ചെയ്തു.


കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതിനോടൊപ്പം മുസ്‌ലിം മുക്തഭാരതമെന്ന മുദ്രാവാക്യവും കൂട്ടിച്ചേര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കുട്ടികള്‍ മതിയെന്ന തീരുമാനത്തിന് പിന്നില്‍. 2014 മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞുവരികയാണ്. ഇതിന്റെ പിന്നിലും മുസ്‌ലിം മുക്ത ഭാരതമെന്ന സംഘ്പരിവാര്‍ അജന്‍ഡയാണ് വിദഗ്ധമായി പ്രവര്‍ത്തിച്ചത്. മുസ്‌ലിം പ്രീണനമെന്ന ദുരുപദിഷ്ടമായ മുദ്രാവാക്യം ഇതിനുവേണ്ടിയാണ് ആര്‍.എസ്.എസ് വ്യാപകമായി പ്രചരിപ്പിച്ചത്. ഈ പ്രചാരണത്തില്‍ വീണ ബി.ജെ.പി ഇതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുസ്‌ലിംകളെ നിയമനിര്‍മാണ സഭയിലേക്ക് മത്സരിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. മുസ്‌ലിംകള്‍ക്ക് മത്സരിക്കാന്‍ സീറ്റ് കൊടുത്താല്‍ തങ്ങള്‍ മുസ്‌ലിംപ്രീണനം നടത്തുകയാണെന്ന് ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹം മുദ്രകുത്തുമോ എന്നവര്‍ അകാരണമായി ഭയപ്പെട്ടു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ഇടം നിഷേധിക്കാനുള്ള ആര്‍.എസ്.എസ് ചതിക്കുഴിയില്‍ മതേതര, ജനാധിപത്യ പാര്‍ട്ടികള്‍ വീണതിന്റെ അനന്തരഫലമാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് മുസ്‌ലിംകള്‍ അദൃശ്യവല്‍ക്കരിക്കാന്‍ കാരണമായത്.


ഇപ്പോള്‍ ദാരിദ്ര്യത്തിന്റെയും വികസനത്തിന്റെയും പേരില്‍ നടപ്പാക്കുന്ന രണ്ട് കുട്ടികള്‍നയം ആത്യന്തികമായി ബാധിക്കുക മുസ്‌ലിംകളെയായിരിക്കും. ഈ നിയമത്തിന്റെ മറവില്‍ മുസ്‌ലിംകളുടെ പൗരാവകാശമായിരിക്കും നിഷേധിക്കപ്പെടുക. മുസ്‌ലിം പ്രീണനമെന്ന ദുഷ്പ്രചാരണത്തിലൂടെ രാഷ്ട്രീയ ഇടങ്ങളില്‍ നിന്ന് മുസ്‌ലിംകളെ മാറ്റിനിര്‍ത്തിയത് പോലെ ജനസംഖ്യാ ഭീഷണിക്ക് കാരണം മുസ്‌ലിം ജനസംഖ്യയില്‍ ഉണ്ടായ വര്‍ധനവാണെന്ന കുപ്രചാരണം നടത്തി, രണ്ടില്‍ അധികം കുട്ടികളുള്ള മുസ്‌ലിം കുടുംബങ്ങള്‍ക്ക് വോട്ടവകാശ നിഷേധമടക്കമുള്ള പൗരാവകാശ നിഷേധം ഉണ്ടാകുമെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago