HOME
DETAILS

ഹർത്താലിൽ വ്യാപക അക്രമം

  
backup
September 24 2022 | 03:09 AM

%e0%b4%b9%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82


⭗ നിരവധി കെ.എസ്.ആർ.ടി.സി ബസുകൾക്ക് കല്ലേറ്
⭗ പൊന്നാനിയിൽ വനിതാ കണ്ടക്ടർ കുഴഞ്ഞുവീണു
⭗ കണ്ണൂരിൽ പെട്രോൾ ബോംബേറ്


സ്വന്തം ലേഖകർ
സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമവും കല്ലേറും ബോബേറും.
എറണാകുളം നഗരത്തിലും ആലുവ, പെരുമ്പാവൂർ, കൂത്താട്ടുകുളം പ്രദേശങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെയും കടകൾക്കും കല്ലേറുണ്ടായി. നഗരത്തിൽ ഹൈക്കോടതിക്കു സമീപം കടകൾ സമരാനുകൂലികൾ ആക്രമിച്ചു. ഏഴുപേരെ അറസ്റ്റ് ചെയ്തു. 19 പേരെ കരുതൽ തടങ്കലിലാക്കി.
കൊല്ലം ഇരവിപുരത്ത് ബൈക്കിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലിസുകാരെ ബൈക്കിലെത്തിയ ഹർത്താൽ അനുകൂലി ഇടിച്ചുവീഴ്ത്തി. ഇരവിപുരം പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ആന്റണി, കൊല്ലം എ.ആർ ക്യാംപിൽനിന്ന് ഡ്യൂട്ടിക്കെത്തിയ നിഖിൽ എന്നിവർക്കാണ് പരുക്കേറ്റത്.


പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ അക്രമത്തിൽ രണ്ടു ഡ്രൈവർമാർക്ക് പരുക്കേറ്റു. കല്ലേറിൽ ബസിന്റെ ചില്ല് തെറിച്ച് യാത്രക്കാരനായ കോന്നി സബ്‌രജിസ്ട്രാർ ഓഫിസിലെ സീനിയർ ക്ലർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് പരുക്കേറ്റു.


കോട്ടയത്ത് പലയിടത്തും പൊലിസും പോപുലർ ഫ്രണ്ട് പ്രവർത്തകരും ഏറ്റുമുട്ടി. ഈറാറ്റുപേട്ട, ചങ്ങനാശേരി, കോട്ടയം മേഖലകളിലാണ് ആക്രമണം വ്യാപകമായത്. 97 പേരെ കരുതൽ തടങ്കലിലാക്കി.
മുണ്ടക്കയത്തും മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലും പ്രകടനം നടത്തിയതിന് ഏഴ് കേസുകൾ എടുത്തു. ജില്ലയിൽ ആറ് കെ. എസ്. ആർ. ടി.സി. ബസുകൾക്കു നേരെ കല്ലേറുണ്ടായി.
ആലപ്പുഴയിൽ അമ്പലപ്പുഴ, കായംകുളം ഭാഗങ്ങളിലായി അഞ്ച് കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ലുകൾ തകർത്തു.
തൃശൂരിൽ നിരവധി വാഹനങ്ങൾക്കു നേരേ കല്ലേറുണ്ടായി. രണ്ടുപേർക്ക് പരുക്കേറ്റു. 15 കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ലുകൾ തകർത്തു. പുന്നയൂർക്കുളം ചെറായി ക്രിയേറ്റീവ് വായനശാലയുടെ ആംബുലൻസിനു നേരെ കല്ലേറുണ്ടായി.


മലപ്പുറത്ത് പെരിന്തൽമണ്ണയിൽനിന്ന് മലപ്പുറത്തേക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കും പരുക്കേറ്റു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പൊന്നാനിയിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. വനിതാ കണ്ടക്ടർ കുഴഞ്ഞുവീണു. മൂന്നു പോപുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലത്ത് ലോറിയുടെ ഗ്ലാസ് എറിഞ്ഞു തകർത്തു. അക്രമങ്ങളെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തിവച്ചു. കടകളെല്ലാം അടഞ്ഞുകിടന്നു.
വയനാട്ടിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. 30 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പനമരം ആറാംമൈൽ മൊക്കത്ത് കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. സുൽത്താൻ ബത്തേരിയിൽ വാഹനം തടഞ്ഞ 12 പോപുലർ ഫ്രണ്ട് പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.


കണ്ണൂരിൽ രണ്ടിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾക്കു നേരേ ആക്രമണമുണ്ടായി. പയ്യന്നൂർ സെൻട്രൽ ബസാറിൽ കടകളടപ്പിക്കാനെത്തിയ നാലു പോപുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ പിടികൂടി പൊലിസിലേൽപിച്ചു. എട്ടുപേരാണ് പയ്യന്നൂർ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ കയറി കടയടപ്പിക്കാൻ ശ്രമം നടത്തിയത്. സംഘടിച്ചെത്തിയ നാട്ടുകാർ ഇവരെ തടഞ്ഞു.
കണ്ണൂർ വിമാനത്താവള ജീവനക്കാരനെ ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബെറിഞ്ഞ ശേഷം മർദിച്ചു. പുന്നാട് അത്തപ്പുഞ്ച സ്വദേശി നിവേദ് സഞ്ചരിച്ച ബൈക്കിനു നേരേയാണു ബോംബെറിഞ്ഞത്. നാലു പേർക്കെതിരേ മട്ടന്നൂർ പൊലിസ് കേസെടുത്തു. മട്ടന്നൂരിൽ ആർ.എസ്.എസ് കാര്യാലയത്തിനു നേരേ ബോംബേറുണ്ടായി. കല്യാശേരിയിൽ പെട്രോൾ ബോംബുമായി പോപുലർഫ്രണ്ട് പ്രവർത്തകനെപൊലിസ് പിടികൂടി.


കോഴിക്കോട്ട് വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. മൂന്ന് കെ.എസ്.ആർ.ടി.സി ബസിനും രണ്ട് ലോറിക്കും മിൽമ വാഹനത്തിനു നേരെയുമാണ് ഹർത്താലനുകൂലികൾ കല്ലെറിഞ്ഞത്. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ കണ്ണിനും കൈക്കും പരുക്കേറ്റു. ലോറി ഡ്രൈവർ ജിനു അബ്ദുല്ലക്കും കല്ലേറിൽ പരുക്കേറ്റു.
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്റെ വാഹനം ബൈക്കിലെത്തിയ സംഘം അക്രമിച്ചു.
കാസർകോട്ട് കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago