കെ.ഐ.സി 'ഇയാദ' മെഡിക്കൽ ക്യാമ്പ് സമാപിച്ചു
KIC 'Iyada' medical camp concluded
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ(കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ഇയാദ' മെഡിക്കൽ ക്യാമ്പിന് പരിസമാപ്തി കുറിച്ചു. സംഘടനയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി, മെട്രോ മെഡിക്കൽ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന അവസാന ഘട്ട മെഡിക്കൽ ക്യാമ്പ് ഇന്നലെ (01 -സെപ്തംബർ-2023) വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 11 വരെ മെട്രോ മെഡിക്കൽ സെന്റർ ഫഹാഹീൽ വെച്ച് സംഘടിപ്പിച്ചു. 300 ൽ അധികം ആളുകൾ മെഡിക്കൽ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി.
ഫഹാഹീൽ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമാപന പരിപാടിയിൽ അബ്ദുൽ ഹകീം മൗലവി വാണിയന്നൂർ പ്രാർത്ഥന നിർവഹിച്ചു. അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ ഫൈസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി ആയി പങ്കെടുത്ത മെട്രോ കെയർ ഗ്രൂപ്പ് ബിസിനസ് ഡെവലൊപ്മെന്റ് മാനേജർ ഫൈസൽ ഹംസ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ആരോഗ്യ മേഖലയിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. കേന്ദ്ര നേതാക്കൾ, ഫഹാഹീൽ, മഹ്ബൂല മേഖല നേതാക്കൾ, വിഖായ അംഗങ്ങൾ എന്നിവർ പരിപാടികൾ ഏകോപിച്ചു.
ഫാസിൽ കരുവാരകുണ്ട് സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."