ദൗത്യം പൂര്‍ത്തിയാക്കി പ്രഗ്യാന്‍ റോവര്‍, ഇനി സ്ലീപ് മോഡില്‍; അടുത്ത സൂര്യോദയത്തിനായി കാത്തിരിപ്പ്
ദൗത്യം പൂര്‍ത്തിയാക്കി പ്രഗ്യാന്‍ റോവര്‍, ഇനി സ്ലീപ് മോഡില്‍; അടുത്ത സൂര്യോദയത്തിനായി കാത്തിരിപ്പ്
ബംഗളുരു: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ സ്ലീപ് മോഡില്‍ പ്രവേശിച്ചതായി ഐ.എസ്.ആര്‍.ഒ. ചന്ദ്രനില്‍ പകല്‍ അവസാനിച്ചതിനാലാണ് റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. റോവര്‍ ശേഖരിച്ച് വിവരങ്ങള്‍ ലാന്‍ഡര്‍ സ്വീകരിച്ച് ഭൂമിയിലേക്ക് അയച്ചു. സൂര്യപ്രകാശത്തിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ അടുത്ത സൂര്യോദയം വകെ സ്ലീപ്പ് മോഡില്‍ തുടരും. സെപ്തംബര്‍ 22 നാണ് അടുത്ത സൂര്യോദയം. അതുവരെയുള്ള കടുത്ത ശൈത്യത്തെ അതിജീവിക്കാനായില്‍ അന്ന് വീണ്ടും റോവര്‍ പ്രവര്‍ത്തനസജ്ജമായേക്കും.
''സെപ്റ്റംബര്‍ 22നു ചന്ദ്രനില്‍ വീണ്ടും സൂര്യപ്രകാശം കിട്ടും. അപ്പോള്‍ റോവര്‍ ഉണരുമോ എന്നറിയാനാണു കാത്തിരിപ്പ്'- ഐ.എസ്.ആര്‍.ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
Chandrayaan-3 Mission:
— ISRO (@isro) September 2, 2023
The Rover completed its assignments.
It is now safely parked and set into Sleep mode.
APXS and LIBS payloads are turned off.
Data from these payloads is transmitted to the Earth via the Lander.
Currently, the battery is fully charged.
The solar panel is…
ഭൂമിയിലെ പതിനാല് ദിവസമായിരുന്നു പ്രഗ്യാന്‍ റോവറിന്റെ ദൗത്യകാലവാധി. ഈ സമയം ചന്ദ്രനിലെ ഒരു പകല്‍ അവസാനിക്കും. ചന്ദ്രന്റെ ഉപരിതലത്തില്‍ 100 മീറ്ററോളം റോവര്‍ സഞ്ചരിച്ചു. ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിയുക, ചന്ദ്രോപരിതലത്തിലെ താപനില, ചന്ദ്രന്റെ മേല്‍മണ്ണിലെ ഉപരിതല ഘടകങ്ങളെക്കുറിച്ച അറിയുക എന്നിവയാണ് ചന്ദ്രയാന്‍3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍, അയണ്‍, ഓക്‌സിജന്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പ്രഗ്യാന്‍ റോവര്‍ തിരിച്ചറിച്ചു. ചന്ദ്രന്റെ ഉപരിതലത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനും ചലിപ്പിക്കാനുമുള്ള ഐഎസ്ആര്‍ഒയുടെ കഴിവ് തെളിയിക്കുന്നതാണ് റോവന്റെ 100 മീറ്റര്‍ ദൂരമുള്ള യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."