'കേന്ദ്രം റബര്‍ കര്‍ഷകരെ കബളിപ്പിക്കുന്നു'
പാലാ: അഞ്ചു വര്‍ഷമായി റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന കനത്ത വിലയിടിവില്‍ ഒന്നും ചെയ്യാതെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുകയാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ആരോപിച്ചു.
ഇനിയും ചര്‍ച്ചകളും പഠനങ്ങളും ആവശ്യമാണെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി കര്‍ഷകരെ അവഹേളിക്കുന്നതിനു തുല്യമാണ്.
ഈ രീതിയാണു തുടരുന്നതെങ്കില്‍ പുതിയ റബര്‍ നയത്തില്‍ നിന്നും കര്‍ഷകര്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ അമിത ഇറക്കുമതി നിയന്ത്രിക്കാനും സബ്സിഡി നല്കി കര്‍ഷകരെ സഹായിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
മനുഷ്യജീവനു ഭീഷണിയായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രാജീവ് കൊച്ചുപറമ്പില്‍, സാബു പൂണ്ടിക്കുളം, ഇമ്മാനുവല്‍ നിധീരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."