HOME
DETAILS
MAL
സഊദിയും യു.എ.ഇയും രമ്യതയിലെത്തി; എണ്ണവില കുറഞ്ഞു
backup
July 14 2021 | 19:07 PM
റിയാദ്: അന്താരാഷ്ട്ര എണ്ണ വിപണിയെ പ്രതിസന്ധിയിലാക്കിയ സഊദി- യു.എ.ഇ അഭിപ്രായ ഭിന്നത പരിഹരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഒപെക് പ്രതിസന്ധി തീര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പ്രമുഖ ഒപെക് നിര്‍മാതാക്കള്‍ കരാര്‍ അംഗീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ബ്രെന്റ് ഓയില്‍ വില ബാരലിന് ഒരു ഡോളര്‍ മുതല്‍ 75 ഡോളര്‍ വരെ കുറഞ്ഞു. ഉയര്‍ന്ന ഉത്പാദന ക്വാട്ട അനുവദിച്ചില്ലെങ്കില്‍ നിലവിലുള്ള കരാര്‍ 2022 ഡിസംബര്‍ വരെ നീട്ടുന്നത് യു.എ.ഇ എതിര്‍ത്തിരുന്നു. യു.എ.ഇ ആവശ്യം സഊദി സമ്മതിച്ചതായി ഒപെക് പ്ലസ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."