HOME
DETAILS
MAL
ആക്രമണകാരികളായ തെരുവുനായ്ക്കളെ കുത്തിവച്ചുകൊല്ലും
backup
August 25 2016 | 05:08 AM
തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റു മരിച്ച ഷിലുഅമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ആശ്വാസ ധനം നല്കാന് മന്ത്രിസഭാ യോഗ തീരുമാനം. ഗുരുതരമായി പരുക്കേറ്റ ഡെയ്സിക്ക് 50000 രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
ആക്രമണകാരികളായ തെരുവുനായ്ക്കളെ കുത്തിവച്ചുകൊല്ലും. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ തീരുമാനം എടുക്കാനുള്ള അധികാരവും മന്ത്രിസഭ നല്കി.
ആറു മാസത്തിനകം സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കും. ഇതിനു മുന്നോടിയായി അഞ്ചു മാസത്തിനുള്ളില്‍ എല്ലാവര്ക്കും പുതിയ റേഷന്‍ കാര്‍ഡ് നല്‍കും.
നിലവിലുള്ള റേഷന്‍ മൊത്ത ഡിപ്പോകള്‍ ഒഴിവാക്കി താലൂക്ക്, ബ്ലോക്ക് തലങ്ങളില്‍ ഭക്ഷ്യസംഭരണ ശാലകള്‍ തുറക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."