മുന്നോക്ക വികസന കോര്‍പറേഷനും പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷനും അടച്ചുപൂട്ടണം: മെക്ക
കൊച്ചി: മേയ് 28 ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെയും ജൂലൈ 15 ലെ മന്ത്രിസഭാ തീരുമാനത്തിന്റെയും വെളിച്ചത്തില്‍ മുന്നോക്ക വികസന കോര്‍പറേഷന്റെയും പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്റെയും പ്രവര്‍ത്തനം അവസാനിപ്പിച്ച് അടച്ചുപൂട്ടുവാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. അലി ആവശ്യപ്പെട്ടു.
നിയമവിധേയമല്ലാതെ 2013 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഭരണഘടനാ വിരുദ്ധ സ്ഥാപനമാണ് മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ അഥവാ സമുന്നതി. മുന്നോക്ക സമുദായത്തില്‍പ്പെട്ട ക്രൈസ്തവര്‍ക്കടക്കം സ്‌കോളര്‍ഷിപ്പ് , ഇതര ധനസഹായവുമടക്കം ഏകദേശം 42 കോടി രൂപയാണ് പ്രതിവര്‍ഷം ബജറ്റ് വിഹിതമായി നീക്കി വച്ചിട്ടുള്ളത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പിന്നോക്ക ദലിത് ക്രൈസ്തവര്‍ക്ക് വിവിധ പഠന -പഠനനേതര ധനസഹായം നല്‍കി വരുന്ന സ്ഥാപനമാണ് പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ മുന്നോക്ക- പിന്നോക്ക വേര്‍തിരിവ് പാടില്ലെന്നും ന്യൂനപക്ഷ സമുദായങ്ങളെ ഒറ്റ വിഭാഗമായി പരിഗണിച്ചു മാത്രമെ സ്‌കോളര്‍ഷിപ്പടക്കമുള്ള ന്യൂനപക്ഷ ഫണ്ട് വിനിയോഗം പാടുള്ളു എന്നുമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ താല്‍പര്യം. സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇനി ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും സ്‌കോളര്‍ഷിപ്പടക്കമുള്ള ധനസഹായ വിതരണം മേല്‍ സ്ഥാപനങ്ങളിലൂടെ നടത്തുന്നതും കോടതി വിധിയുടെ ലംഘനവും ഭരണഘടനാ വിരുദ്ധമായ പ്രീണന നടപടിയുമാണെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."