പോപുലർ ഫ്രണ്ട് നേതാക്കൾക്കെതിരേ കർശന നടപടികൾക്കൊരുങ്ങി എൻ.െഎ.എ
കൊച്ചി• കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപുലർ ഫ്രണ്ട് നേതാക്കൾക്കെതിരേ കർശന നടപടികൾക്കൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി. അറസ്റ്റിലായ നേതാക്കളുടെ പാസ്‌പോർട്ട് റദ്ദാക്കാനാണ് നീക്കം. പി. എഫ്. ഐയുടെ പ്രധാനനേതാക്കളായ പി.കോയ, ഇ.എം അബ്ദുറഹ്മാൻ എന്നിവരുടെ പാസ്‌പോർട്ടുകളാണ് ആദ്യം റദ്ദാക്കുക. ഇരുവരും പാസ്‌പോർട്ട് – വിസാചട്ടങ്ങൾ ലംഘിച്ചെന്ന് എൻ.ഐ.എ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ നടപടികൾക്കൊരുങ്ങുന്നത്. ഇസ്താംബൂളിലെ ഐ.എച്ച്.എച്ച് എന്ന സംഘടനയുമായി നടത്തിയ ചർച്ചയും അതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് സ്വീകരിച്ചതും അടക്കം ചട്ടലംഘനമെന്നാണ് എൻ.ഐ.എ പറയുന്നത്.
ഇതിന്റെ ഭാഗമായി എട്ടോളം സംസ്ഥാനങ്ങളിൽ ഇന്നലെ റെയ്ഡ് നടത്തുകയും ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നേരിട്ടും മറ്റ് ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നിർദേശം അനുസരിച്ച് സംസ്ഥാന പൊലിസും ആണ് തിരച്ചിൽ നടത്തുന്നത്. എൻ.ഐ.എ റെയ്ഡിൽ മുതിർന്ന പോപുലർ ഫ്രണ്ട് നേതാക്കളെയടക്കം അറസ്റ്റ് ചെയ്തത് പി.എഫ്.ഐ പ്രവർത്തകരെ ചൊടിപ്പിച്ചെന്നും അതിനാലാണ് രാജ്യത്തിന്റെ പൊതുസമാധാനം തകർക്കുന്നതിനായി അക്രമസംഭവങ്ങൾ ഇവർ ആസൂത്രണം ചെയ്‌തതെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അതേസമയം അറസ്റ്റിലായ പോപുലർ ഫ്രണ്ട് നേതാക്കൾ അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് എൻ.ഐ.എ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."