HOME
DETAILS

നിയന്ത്രണങ്ങളില്‍ മാറ്റം; വിശേഷ ദിനങ്ങളില്‍ നാല്‍പതുപേര്‍ക്ക് പള്ളികളില്‍ പ്രവേശിക്കാം, ഇളവ് ബലിപെരുന്നാള്‍ പ്രമാണിച്ച്, തിങ്കളഴ്ചയും കടകള്‍ തുറക്കാം

  
backup
July 17 2021 | 13:07 PM

change-in-regulations-forty-people-can-enter-churches-on-special-days

തിരുവനന്തപുരം: വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ നാല്‍പതുപേര്‍ക്ക് പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.
ഇളവ് ബലിപെരുന്നാള്‍ പ്രമാണിച്ചാണ്. പ്രവേശനം ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവര്‍ക്കു മാത്രമായിരിക്കുമെന്നും ഇക്കാര്യം ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ചയും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള പ്രദേശങ്ങളിലും കടകള്‍ തുറക്കാം.
അതേ സമയം ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ്, വിവിധ കലക്ടറേറ്റ്, തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുമ്പിലും സമസ്ത പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെക്ക് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങളില്‍ മാറ്റം വരുത്തിയത്.

മൂന്നു ദിവസങ്ങളില്‍ പെരുന്നാള്‍ പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ നേരത്തെ ഇളവനുവദിച്ചിരുന്നു. 18, 19, 20 തിയതികളിലായിരുന്നു ഇളവനുവദിച്ചിരുന്നത്. ഇതിനു പുറമേയാണ് തിങ്കളാഴ്ചയും കടതുറക്കാന്‍ അനുമതി നല്‍കിയത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിനായിരുന്നു നേരത്തെ അനുവാദം നല്‍കിയിരുന്നത്. രാത്രി 8 മണിവരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഞായറാഴ്ചയിലെ ലോക്ഡൗണും ഒഴിവാക്കിയിട്ടുണ്ട്.

ജൂലൈ 21ന് പെരുന്നാള്‍ വരെ എല്ലാകടകളും എല്ലാ ദിവസവും തുറക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നകാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. വ്യാപാരികളും മതസംഘടനകളുമൊക്കെ സമ്മര്‍ദ്ദം ശക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago
No Image

നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിൽ സംശയിച്ച് കുടുംബം- മെല്ലെപ്പോക്ക് അട്ടിമറിക്കോ ?

Kerala
  •  2 months ago
No Image

'എന്തുകൊണ്ട് മദ്‌റസകളില്‍ മാത്രം ശ്രദ്ധ ?'കേന്ദ്ര ബാലാവകാശ കമ്മിഷനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി 

Kerala
  •  2 months ago
No Image

സാലറി ചലഞ്ച് പാളി; പകുതിപേർക്കും സമ്മതമില്ല

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ തലസ്ഥാനം ആക്രമിച്ച് ഹിസ്ബുല്ലയും ഹൂതികളും

National
  •  2 months ago
No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago