റഷ്യയിലെ ഭീകരാക്രമണം; മരണസംഖ്യ 115 കടന്നു
മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 115 ആയി ഉയര്‍ന്നു. വെടിവെപ്പ് നടത്തിയ നാലു പേരടക്കം 11 പേര്‍ അറസ്റ്റിലായതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ ഭീകരാക്രമണവുമായി ബന്ധമുള്ളവരില്‍ ചിലര്‍ റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വെള്ളിയാഴ്ച മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആയുധധാരികള്‍ ആക്രമണം നടത്തിയത്. വലിയ ഹാളില്‍ സംഗീതപരിപാടിക്കിടെ ആയുധധാരികള്‍ ആള്‍കൂട്ടത്തിനുനേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹാളില്‍ നിരവധി സ്‌ഫോടനങ്ങളും ഭീകരര്‍ നടത്തി.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഭീകരസംഘടന ഐ.എസ് ഏറ്റെടുത്തു.6,200 ഓളം പേരാണ് ഹാളിലുണ്ടായിരുന്നത്. ആയുധധാരികള്‍ ഹാളില്‍ പ്രവേശിക്കുന്നതിന്റെയും വെടിയുതിര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഭീകരാക്രണത്തെ ശക്തിയായി അപലപിച്ചു. സംഭവം അപലപിച്ചും പിന്തുണ പ്രഖ്യാപിച്ചും ലോകനേതാക്കളെല്ലാം രംഗത്തെത്തിയിട്ടുണ്ട്.ആളുകള്‍ വലിയ രീതിയില്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റഷ്യയിലെ യു.എസ് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."