HOME
DETAILS
MAL
അനു- സുഭാഷ് ചികിത്സാ സഹായം; 52 ലക്ഷം രൂപ സമാഹരിച്ചു
backup
August 25 2016 | 20:08 PM
കുറ്റ്യാടി: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയമായ അനു- സുഭാഷ് എന്നിവരുടെ ചികിത്സാ സഹായ ഫണ്ടിനു വേണ്ടി 52 ലക്ഷം രൂപ സമാഹിച്ചതായി കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്ന ജോര്‍ജും സഹായ കമ്മിറ്റി ചെയര്മാന് പി.ജി ജോര്‍ജ് മാസ്റ്ററും അറിയിച്ചു. പ്രവാസി കൂട്ടായ്മകള്‍, നവമാധ്യമ കൂട്ടായ്മകള്‍, ടാക്സി തൊഴിലാളികള്‍, വ്യാപാരികള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും ആവശ്യമായ ഫണ്ട് സ്വരൂപിച്ചതിനാല് പിരിവ് അവസാനിപ്പിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
30ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും കമ്മിറ്റി പിരിച്ചുവിടുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."